09 December 2022 Friday

സിഐടിയു പൊന്നാനി മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു

ckmnews

സിഐടിയു പൊന്നാനി മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു


പൊന്നാനി :തൊഴിലാളി നേതാവായ പി നന്ദകുമാറിൻ്റെ വിജയത്തിനായി മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങാൻ ആഹ്വാനം ചെയ്ത് സിഐടിയു പൊന്നാനി മണ്ഡലം കൺവെൻഷൻ.

അഭിവാദ്യം ചെയ്യാനെത്തിയ സ്ഥാനാർത്ഥിയെ ആവേശത്തോടെയാണ് തൊഴിലാളികൾ വരവേറ്റത്.

ഇമ്പിച്ചിബാവയും പാലോളിയും ശ്രീരാമകൃഷ്ണനും നട്ടുവളർത്തിയ പൊന്നാനിയെ ഉയർത്താൻ ഒപ്പം ഉണ്ടാവുമെന്ന വാക്കുകളെ നീണ്ടകരഘോഷത്തോടെയാണ് തൊഴിലാളികൾ സ്വീകരിച്ചത്    

പെരുമ്പടപ്പ് കെഎംഎം ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ മുൻ എംപിയും സിഐടിയു അഖിലേന്ത്യ സെക്രട്ടറിയുമായ കെ ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു.

തുടർഭരണമാണ് നാട് ആഗ്രഹിക്കുന്നതെന്നും സർക്കാർ നടപ്പിലാക്കിയ ക്ഷേമ വികസന  പ്രവർത്തനങ്ങൾക്ക്  ജനങ്ങൾ നൽകുന്ന ഉറപ്പാണ് തുടർ ഭരണം എന്നും അദ്ദേഹം പറഞ്ഞു.    

 വിവി കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, സിഐടിയു സംസ്ഥാന വൈസ് പ്രസിഡൻ്റ് വി ശശികുമാർ, സിപിഐ എം ജില്ല സെക്രട്ടേറിയേറ്റ് അംഗം ടി എം സിദ്ധീഖ്, സിഐടിയു നേതാക്കളായ വി പി സക്കറിയ, എ ആർ വേലു, പി എം വാഹിദ, ധന്യ ആബിദ്, കെ എം റഹീം എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി സുരേഷ് കാക്കനാത്ത് സ്വാഗതവും എരിയ പ്രസിഡൻറ് ടി ദാമോദരൻ നന്ദിയും പറഞ്ഞു.

സ്ഥാനാർത്ഥി പി നന്ദകുമാർ

ckmnews