25 April 2024 Thursday

മണ്ഡലം നിറഞ്ഞ് എൽ ഡി എഫ് സ്ഥാനാർത്ഥി പി നന്ദകുമാർ

ckmnews

മണ്ഡലം നിറഞ്ഞ് എൽ ഡി എഫ് സ്ഥാനാർത്ഥി പി നന്ദകുമാർ


പൊന്നാനി:മണ്ഡലം നിറഞ്ഞ് പ്രചരണരംഗത്ത് ജീവമാണ് എൽ ഡി എഫ് സ്ഥാനാർത്ഥി പി നന്ദകുമാർ.രാവിലെ 7 മണി മുതൽ തുടങ്ങിയ പ്രചരണം ഉച്ചയോടെ ആലങ്കോട്,നന്നംമുക്ക് പഞ്ചായത്തുകളിൽ വിവിധ കേന്ദ്രങ്ങളിലെത്തി.ഉച്ചക്കു ശേഷം എരമംഗലം മേഖലയിലായിരുന്നു പര്യടനം.വൈകുന്നേരത്തോടെ പ്രമുഖ നേതാക്കൾ  പങ്കെടുത്ത എരമംഗലത്തെ  സി ഐ ടി യു മണ്ഡലം കൺവെൻഷനിൽ പ്രസംഗിച്ചു.5.00 മണിക്ക് ശേഷം മാറഞ്ചേരി,പൊന്നാനി നഗരം,  നന്നംമുക്ക് മേഖലകളിൽ നടന്ന എൽ ഡി എഫ് കൺവെൻഷനുകളിൽ പങ്കെടുത്തു..മുൻ എം പി യും സി ഐ ടി യു നേതാവുമായ കെ ചന്ദ്രൻ പിള്ള, പി ശ്രീരാമകൃഷ്ണൻ, ടി എം സിദ്ദീഖ് ,പ്രൊഫ.എം എം നാരായണൻ, പി കെ ഖലീമുദ്ധീൻ തുടങ്ങിയ നേതാക്കളും പരിപാടികളിൽ ഉണ്ടായിരുന്നു.