19 April 2024 Friday

പ​തി​നാ​റു​കാ​രി​ക്കൊ​പ്പം താ​മ​സി​ച്ച യു​വാ​വ്​ റി​മാ​ന്‍​ഡി​ല്‍

ckmnews

നെ​ടു​ങ്ക​ണ്ടം: ഏ​ല​ത്തോ​ട്ട​ത്തി​ല്‍ പ​തി​നാ​റു​കാ​രി​ക്കൊ​പ്പം താ​മ​സി​ച്ച കേ​സി​ല്‍ അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ളി​ലാ​ളി​യാ​യ ഇ​രു​പ​തു​കാ​ര​ന്‍ റി​മാ​ന്‍​ഡി​ല്‍.

ഝാ​ര്‍ഖ​ണ്ഡ്് സ്വ​ദേ​ശി​യാ​യ സോ​നാ​ലാ​ലി​നെ​യാ​ണ് കോ​ട​തി റി​മാ​ന്‍​ഡ്​ ചെ​യ്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം നെ​ടു​ങ്ക​ണ്ടം പൊ​ലീ​സ് എ​റ​ണാ​കു​ള​ത്തു​നി​ന്നു​മാ​ണ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഝാ​ര്‍ഖ​ണ്ഡ് സ്വ​ദേ​ശി​ക​ളാ​യ ഇ​രു​വ​രും മാ​സ​ങ്ങ​ളാ​യി നെ​ടു​ങ്ക​ണ്ട​ത്തി​ന​ടു​ത്ത്് ഏ​ല​ത്തോ​ട്ട​ത്തി​ല്‍ താ​മ​സി​ച്ചു വ​രു​ക​യാ​യി​രു​ന്നു.

ദി​വ​സ​ങ്ങ​ള്‍ക്ക് മു​മ്ബ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ പെ​ണ്‍കു​ട്ടി​യു​ടെ പ്രാ​യ​ത്തി​ല്‍ സം​ശ​യം തോ​ന്നി​യ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പൊ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍ന്ന്് ഇ​രു​വ​രും ആ​ശു​പ​ത്രി​യി​ല്‍നി​ന്ന് മു​ങ്ങു​ക​യാ​യി​രു​ന്നു.

പി​ന്തു​ട​ര്‍ന്ന പൊ​ലീ​സ് ഇ​രു​വ​രെ​യും എ​റ​ണാ​കു​ള​ത്തു​നി​ന്നു​മാ​ണ്​ പി​ടി​കൂ​ടി​യ​ത്.