24 April 2024 Wednesday

പുതിയ നയവുമായി ഗൂഗിള്‍; യൂട്യൂബ് വരുമാനം കുറയുമോ?

ckmnews

ഒരു കാലത്ത് അധിക വരുമാനത്തിനായി യൂട്യൂബ് ചാനലിനെ ആശ്രയിച്ചവര്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ വ്ലോഗ്ഗിങ് ഒരു തൊഴിലാക്കിയവര്‍ നിരവധിയാണ്. കോറോണയും ലോക്ഡൗണും പതിനായിരക്കണക്കിന് യൂട്യൂബ് ചാനലുകളാണ് നിരവധി പ്രാദേശിക ഭാഷകളില്‍ പലതരം വിഷയങ്ങളുമായി പൊന്തി വന്നിരിക്കുന്നത്. 4000 മണിക്കൂര്‍ വാച്ച്‌ ടൈമും 1000 സബ്ക്രൈബ്ഴ്സും ഇപ്പോള്‍ ആര്‍ക്കും ഒരു പുത്തരി അല്ലാതെ ആയി കഴിഞ്ഞു . പോരാത്തതിന് പലര്‍ക്കും ഇപ്പോള്‍ ഒന്നിലധികം ചാനലുകളും ഉണ്ട് മറ്റു ചിലര്‍ക്ക് കുടുംബത്തില്‍ ഉള്ള എല്ലാവര്‍ക്കും ഒരു യൂട്യൂബ് ചാനല്‍ എന്ന മുദ്രാവാക്യമാണ്.

താമസിയാതെ യൂട്യൂബില്‍ നിന്നുള്ള വരുമാനം അല്പം കുറയാന്‍ സാധ്യത ഉണ്ടാകും എന്ന മട്ടില്‍ ആണ് കാര്യങ്ങള്‍. അതിനു പ്രധാന കാരണം പുതിയ ടാക്സ് ‌സമ്ബ്രദായം ആണ്. യുഎസിന് പുറത്തുള്ള യൂട്യൂബര്‍മാരില്‍ നിന്ന് നികുതി ഈടാക്കാന്‍ യൂട്യൂബ് തീരുമാനിച്ചിരിക്കുന്നതിനാല്‍ ആണിത്. യുഎസിനു വെളിയില്‍ ഉള്ള യൂട്യൂബേഴ്സില്‍ നിന്നാണ് തുടക്കത്തില്‍ നികുതി ഈടാക്കുക. കാഴ്ചക്കാരില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് ആനുപാതികമായിട്ടായിരിക്കും നികുതി.

എന്ന് മുതല്‍ ഈ നികുതി ബാധകമാകും എങ്ങനെ ഒക്കെ ആണ് കാര്യങ്ങള്‍ ?

ഇനി നമ്മള്‍ നികുതി കൊടുക്കില്ല എന്ന വാശി ഉണ്ടെങ്കിലും നടക്കില്ല കാരണം നമ്മുടെ നികുതി ആയി ബന്ധപ്പെട്ട കാര്യങ്ങള്‍ 2021 മെയ് 31 നു മുന്‍പായി അതാത് ചാനലിന്റെ ആഡ്സെന്‍സില്‍ രേഖപ്പെടുത്തണം. വ്യക്തിയുടേത് ആയാലും ഒരു ബിസിനെസ്സ് സ്ഥാപനത്തിന്റെ ആയാലും ഇത് ബാധകം ആണ്. അല്ലാത്ത പക്ഷം 24 % മുതല്‍ മുകളിലേക്ക് അകെ ഉള്ള വരുമാനത്തില്‍ നിന്നും കട്ട് ചെയ്യും എന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. സ്വന്തമായി യൂട്യൂബ് ചാനല്‍ ഉള്ളവരും യൂട്യൂബ് പാര്‍ട്ണര്‍ ആയിട്ടുള്ളവര്‍ക്കും ഈ അറിയിപ്പ് ഇമെയില്‍ ആയി ലഭിച്ചിട്ടുണ്ട്.

ഒപ്പം അതാത് ചാനെലുകളുടെയും ആഡ്സെന്‍സ് അക്കൗണ്ടുകളുടെയും മുകളില്‍ നോട്ടിഫിക്കേഷന്‍ ആയും കാണിക്കുന്നുണ്ട്. MCN ആയി കണക്‌ട് ചെയ്തിട്ടുള്ളവര്‍ക്കും ബാധകമാണ്. നികുതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാനും നികുതി നിര്‍ത്തലാക്കാനും ഒക്കെ യൂട്യൂബിന്‍െറ മാതൃ കമ്ബനിയായ ഗൂഗിളിന് അധികാരമുണ്ടായിരിക്കും എന്ന് കമ്ബനി വ്യക്തമാക്കിയിട്ടുണ്ട്.അതുപോലെ വിവിധ രാജ്യങ്ങളില്‍ വിവിധ നികുതി നിരക്കായിരിക്കും ഈടാക്കുക. ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ 30 ശതമാനത്തോളം ആയി നികുതി ഉയര്‍ന്നേക്കാം എന്ന് സൂചനയുണ്ട്. എന്തായാലും ഇത്രയധികം നികുതി ചുമത്തുന്നതിനെതിരെ യൂട്യൂബര്‍മാര്‍ക്കു പ്രതിഷേധം ഉണ്ടെങ്കിലും അനുസരിക്കാതെ നിവര്‍ത്തിയില്ലലോ.