18 April 2024 Thursday

പ്രശസ്ത എഴുത്തുകാരൻ പി.സുരേന്ദ്രൻ്റെ നോവൽ ശൂന്യമനുഷ്യർ ചർച്ച സംഘടിപ്പിച്ചു.

ckmnews

പ്രശസ്ത എഴുത്തുകാരൻ പി.സുരേന്ദ്രൻ്റെ നോവൽ ശൂന്യമനുഷ്യർ ചർച്ച സംഘടിപ്പിച്ചു.


ചങ്ങരംകുളം:പ്രശസ്ത എഴുത്തുകാരൻ പി.സുരേന്ദ്രൻ്റെ നോവൽ ശൂന്യമനുഷ്യർ ചർച്ച സംഘടിപ്പിച്ചു. കഥാകൃത്ത് സോമൻ ചെമ്പ്രേത്ത് കൃതിയെ ആധാരമാക്കി ആമുഖഭാഷണം നിർവ്വഹിച്ചു. പ്രസിഡൻ്റ് എം.എം ബഷീർ മോഡറേറ്ററായി.ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലയുടെ പ്രതിവാര പുസ്തകചർച്ചയിൽ കെ.വി ശശീന്ദ്രൻ, പി.വേണുഗോപാൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കൃഷ്ണൻ നമ്പൂതിരി, ടി.പി മുകുന്ദൻ, ചന്ദ്രിക രാമനുണ്ണി, ബി.രാജലക്ഷ്മി, ഹമീദ് ചങ്ങരംകുളം എന്നിവർ ആശംസകൾ അറിയിച്ചു. എ. വത്സല ചർച്ചയുടെ അവലോകനം നിർവ്വഹിച്ചു.