23 April 2024 Tuesday

ആന്റണി വിളിച്ചു; വിമത നേതാവ് എ. വി ഗോപിനാഥിന്റെ വാർത്താസമ്മേളനം മാറ്റി

ckmnews

ആന്റണി വിളിച്ചു; വിമത നേതാവ് എ. വി ഗോപിനാഥിന്റെ വാർത്താസമ്മേളനം മാറ്റി


പാലക്കാട് കോൺഗ്രസിൽ കലാപ കൊടി ഉയർത്തിയ വിമത നേതാവ് എ. വി ഗോപിനാഥ് ഇന്ന് നടത്താനിരുന്ന വാർത്താ സമ്മേളനം മാറ്റിവച്ചു. കോൺഗ്രസ് മുതിർന്ന നേതാവ് എ. കെ ആന്റണി ഫോണിൽ ബന്ധപ്പെട്ടതിന് പിന്നാലെയാണ് ഗോപിനാഥ് വാർത്താസമ്മേളനം മാറ്റിയത്.എടുത്ത് ചാടി തീരുമാനമെടുക്കരുതെന്ന് ആന്റണി ഗോപിനാഥിനോട് ആവശ്യപ്പെട്ടു. നാളെ രാത്രിയോടെ പാലക്കാടെത്തുന്ന ഉമ്മൻ ചാണ്ടി എവി ഗോപിനാഥുമായി ചർച്ച നടത്തും. ഉമ്മൻ ചാണ്ടിയുടെ വരവിനായി കാത്തിരിക്കുമെന്ന് എ. വി ഗോപിനാഥ് വ്യക്തമാക്കി..