20 April 2024 Saturday

പൊന്നാനിയില്‍ കുരുക്കഴിയുന്നു യു ഡി എഫ് സ്ഥാനാർത്ഥിയുടെ വിജയത്തിന് വേണ്ടി രംഗത്തിറങ്ങണം:പൊന്നാനി മണ്ഡലം മുസ്ലിംലീഗ്

ckmnews

പൊന്നാനിയില്‍ കുരുക്കഴിയുന്നു


യു ഡി എഫ് സ്ഥാനാർത്ഥിയുടെ വിജയത്തിന് വേണ്ടി രംഗത്തിറങ്ങണം:പൊന്നാനി മണ്ഡലം മുസ്ലിംലീഗ് 


പൊന്നാനി:പൊന്നാനി നിയോജക മണ്ഡലം മുസ്ലീം ലീഗ് ഭാരവാഹികൾ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി നടത്തിയ ചർച്ചയുടെ ഭാഗമായി പൊന്നാനി മണ്ഡലം മുസ്ലീം ലീഗ് കമ്മിറ്റി ഉന്നയിച്ച കാര്യങ്ങൾക്ക് അർഹമായ പരിഗണന നൽകുമെന്ന് ഉറപ്പ് നൽകിയതിൻ്റെ അടിസ്ഥാനത്തിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംഎം രോഹിത്തിൻ്റെ വിജയത്തിന് വേണ്ടി സജീവമായി രംഗത്തിറങ്ങാൻ തീരുമാനിച്ചതായി പൊന്നാനി മണ്ഡലം മുസ്ലിംലീഗ് ഭാരവാഹികള്‍ പറഞ്ഞു.

അശറഫ് കോക്കൂരിന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് മണ്ഡലത്തില്‍ പ്രചരണരംഗത്ത് നിന്ന് മാറി നില്‍ക്കാല്‍ മണ്ഡലം ജനറല്‍ സെക്രട്ടറി കൂടിയായ ഷാനവാസ് വട്ടത്തൂര്‍ നേരത്തെ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.