19 April 2024 Friday

സൈക്കിളിലേറി കാശ്മീരിലെത്തിയ മുഹമ്മദ്‌ ഷഹീറിനെ ചങ്ങരംകുളം സൈക്കിള്‍ ക്ളബ്ബ് അനുമോദിച്ചു

ckmnews


ചങ്ങരംകുളം:പന്ത്രണ്ടോളം സംസ്ഥാനങ്ങളിലൂടെ 4200 കിലോമീറ്റർ സൈക്കിളിൽ താണ്ടി ജന്മനാട്ടിൽ തിരിച്ചെത്തി നാടിനും സമൂഹത്തിനും അഭിമാനമായ മുഹമ്മദ്‌ ഷഹീറിനെ ചങ്ങരംകുളം സൈക്കിള്‍ ക്ളബ്ബ് പ്രവര്‍ത്തകര്‍ വീട്ടിലെത്തി അനുമോദിച്ചു.സൈക്കിള്‍ ക്ളബ്ബ് പ്രസിഡണ്ട് വികെഎം നൗഷാദ്,സെക്രട്ടറി സൈഫു,പ്രവര്‍ത്തകരായ ഷാജി,തെഹ് സി,അന്‍ഷാഷ്,അബി,ഷാഫി തുടങ്ങിയവര്‍ പങ്കെടുത്തു