24 April 2024 Wednesday

കൽപറ്റയിൽ ലോറി ഹോട്ടലിലേക്ക് ഇടിച്ചുകയറി; കെട്ടിടം തകർന്നു

ckmnews

കൽപറ്റയിൽ ലോറി ഹോട്ടലിലേക്ക് ഇടിച്ചുകയറി; കെട്ടിടം തകർന്നു


കല്‍പറ്റ ∙ ലോറി ഇടിച്ചുകയറി ഹോട്ടല്‍ കെട്ടിടം തകർന്നു. ഇന്നു പുലര്‍ച്ചെ കല്‍പറ്റ വെള്ളാരംകുന്നിലെ വിന്‍ഡ്ഗെയ്റ്റ് ഹോട്ടലിന്റെ അടിഭാഗത്താണ് നാഷനല്‍ പെര്‍മിറ്റ് ലോറി ഇടിച്ചുകയറിയത്. ഒരുവശത്തേക്കു ചെരിഞ്ഞകെട്ടിടം പതിയെ നിലത്തേക്കു താഴ്ന്നു. അപകടത്തില്‍ പരുക്കേറ്റ ഡ്രൈവര്‍ ഗൗതം(70) കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ലോറിയുടെ ഭാഗങ്ങള്‍ മുറിച്ചുമാറ്റിയാണ് അഗ്നിശമനസേന ഇയാളെ പുറത്തെത്തിച്ചത്.