28 March 2024 Thursday

ചങ്ങരംകുളം സ്വദേശിയായ ഐഎന്‍ടിയുസി ചുമട്ട് തൊഴിലാളിക്ക് തമിഴ്നാട്ടില്‍ നിന്നും ജീവകാരുണ്യ പുരസ്കാരം

ckmnews

ചങ്ങരംകുളം സ്വദേശിയായ ഐഎന്‍ടിയുസി ചുമട്ട് തൊഴിലാളിക്ക് തമിഴ്നാട്ടില്‍ നിന്നും ജീവകാരുണ്യ പുരസ്കാരം


ചങ്ങരംകുളം:ഐഎന്‍ടിയുസി ചുമട്ട് തൊഴിലാളിയും ചങ്ങരംകുളത്തെ സജീവ ജീവ കാരുണ്യ പ്രവര്‍ത്തകനുമായപ്രവര്‍ത്തകനുമായ കെബി ശിവദാസന് തമിഴ്നാട്ടില്‍ നിന്നും ജീവകാരുണ്യ പുരസ്കാരം.രാജപാളയത്തെ അരം ചാരിറ്റി ഏര്‍പ്പെടുത്തിയ ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡിനാണ് കേരളത്തില്‍ നിന്നും ശിവദാസനെ തിരഞ്ഞെടുത്തത്.ശനിയാഴ്ച പ്രമുഖ വ്യക്തികളുടെ സാനിധ്യത്തില്‍ നടന്ന ചടങ്ങില്‍ ശിവദാസന്‍ അവാര്‍ഡ് ഏറ്റ് വാങ്ങി