28 March 2024 Thursday

രാഷ്ട്രത്തോടും ജനങ്ങളോടുമുള്ള പ്രതിബദ്ധതയാണ് ശരിയായ രാഷ്ട്രീയം:എസ് എസ് എഫ് വിചാര സഭ

ckmnews

രാഷ്ട്രത്തോടും ജനങ്ങളോടുമുള്ള പ്രതിബദ്ധതയാണ് ശരിയായ രാഷ്ട്രീയം:എസ് എസ് എഫ് വിചാര സഭ


എടപ്പാൾ:രാഷ്ട്രത്തോടും ജനങ്ങളോടുമുള്ള പ്രതിബദ്ധതയാണ് ശരിയായ രാഷ്ട്രീയമെന്ന് എസ്.എസ്.എഫ് എടപ്പാൾ ഡിവിഷൻ കമ്മിറ്റി സംഘടിപ്പിച്ച 

വിചാര സഭ രാഷ്ട്രീയ പഠന സംഗമം അഭിപ്രായപ്പെട്ടു. എടപ്പാൾ സ്റ്റുഡൻ്റ്സ് സെൻ്ററിൽ നടന്ന സംഗമം ഡിവിഷൻ പ്രസിഡണ്ട് മുഹമ്മദ് റഫീഖ് അഹ്സനിയുടെ അധ്യക്ഷതയിൽ   സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് നൗഫൽ പാലക്കാട്   ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അബൂബകർ വെന്നിയൂർ, ജില്ലാ സെക്രട്ടറി അഫ്സൽ വളാഞ്ചേരി വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. സൈഫുല്ല അദനി സ്വാഗതവും ഫാറൂഖ് സഖാഫി നന്ദിയും പറഞ്ഞു.