28 March 2024 Thursday

സൈക്കിളിലേറി കാശ്മീരിലെത്തിയ മുഹമ്മദ്‌ ഷഹീറിനെയും മലയാളത്തിലെ പ്രശസ്ത പുതുമുഖ നടൻ ലുക്മാനെയും അനുമോദിച്ചു

ckmnews

സൈക്കിളിലേറി കാശ്മീരിലെത്തിയ മുഹമ്മദ്‌ ഷഹീറിനെയും മലയാളത്തിലെ പ്രശസ്ത പുതുമുഖ നടൻ ലുക്മാനെയും അനുമോദിച്ചു


ചങ്ങരംകുളം:പന്ത്രണ്ടോളം സംസ്ഥാനങ്ങളിലൂടെ 4200 കിലോമീറ്റർ സൈക്കിളിൽ താണ്ടി ജന്മനാട്ടിൽ തിരിച്ചെത്തി നാടിനും സമൂഹത്തിനും അഭിമാനമായ മുഹമ്മദ്‌ ഷഹീറിനെയും, മലയാള സിനിമയിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ലുക്മാൻ അവറാനെയും നന്നംമുക്ക് സിൽവർ സ്റ്റാർ പ്രവർത്തകർ അനുമോദിക്കുകയും മൊമെന്റോ കൈമാറുകയും ചെയ്തു. ഉദിനിപറമ്പ് സൂര്യ ക്ലബിൽ വെച്ച് നടന്ന ചടങ്ങിൽ സിൽവർ സ്റ്റാർ ക്ലബ്‌ പ്രസിഡന്റ്‌ വിഎം സിദ്ധീഖ് അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ക്ലബ്‌ വൈസ് പ്രസിഡന്റ്‌ കെഎം യാസർ, ട്രെഷറർ അർഷദ്, ക്ലബ്‌ ജിസിസി പ്രവർത്തകർ ആയ സിറാജുദ്ധീൻ, ഫസൽ, അൽത്താഫ്, ഷമീർ, റിഷാദ്, ആദിൽ, ഹസ്സൻ, നവാസ്,സ്പോർട്സ് ക്യാപ്റ്റൻ റാഫി സൂര്യ ക്ലബ്ബ് സെക്രെട്ടറി ജംഷാദ് സൂര്യ ക്ലബ്ബ് സ്പോർട്സ് മാനേജർ  ഷെരീഫ് പൂക്കാത്ത് എന്നിവർ നേതൃത്വം നൽകി.ചടങ്ങിൽസൂര്യ ക്ലബ്ബ് ഉപദേശക അംഗം  സുബൈർ ഉദിനിപറമ്പ് നന്ദി പറഞ്ഞു