24 April 2024 Wednesday

സ്പ്രിംഗ്ളര്‍:ബിജെപി പന്താവൂര്‍ ബൂത്ത് കമ്മിറ്റി പ്രതിഷേധിച്ചു

ckmnews


ചങ്ങരംകുളം:സ്പ്രിംഗ്ളര്‍ അഴിമതിയില്‍ ബിജെപി പന്താവൂര്‍ ബൂത്ത് കമ്മിറ്റി പ്രതിഷേധിച്ചു.കൊറോണ എന്ന മഹാമാരിക്കെതിരെ കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ചു പോരാടുമ്പോൾ അതിനിടയിൽ സ്പ്രിംഗ്ലർ അഴിമതി നടത്തി കേരളത്തെ വിൽക്കാൻ ശ്രമിക്കുന്ന സർക്കാർ കരാറില്‍ നിന്ന് പിന്തിരിയണമെന്നും കുറ്റക്കാരെ തുറങ്കിൽ അടക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.പന്താവൂർ ബിജെപി ബൂത്ത്‌ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധം യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് രാഹുല്‍ പന്താവൂര്‍ ഉദ്ഘാടനം ചെയ്തു.പൊന്നാനി മണ്ഡലം ഭാരതീയ ജനത കർഷകമോർച്ച സെക്രട്ടറി മണികണ്ഠൻ പന്താവൂർ മുഖ്യ പ്രഭാഷണം നടത്തി.. ബൂത്ത്‌ കമ്മറ്റി പ്രസിഡന്റ് സുഭാഷ് പാറോൽ അദ്ധ്യക്ഷത വഹിച്ചു. മിഥുൻ.കെ വിവേക്. സിപി ശരത്ത്.വിഎന്നിവർ പ്രസംഗിച്ചു.