18 April 2024 Thursday

ഡോ. വി മോഹന കൃഷ്ണൻ്റെ ഉറൂബും എം.ടിയും:കാലത്തിൻറെ കര, ദേശത്തിൻറെ കര” പുസ്തകം പ്രകാശനം ചെയ്തു

ckmnews

ഡോ. വി മോഹന കൃഷ്ണൻ്റെ ഉറൂബും എം.ടിയും:കാലത്തിൻറെ കര, ദേശത്തിൻറെ കര” പുസ്തകം പ്രകാശനം ചെയ്തു


എടപ്പാൾ:സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിദ്ധീകരിച്ച ഡോ. വി മോഹന കൃഷ്ണൻ്റെ “ഉറൂബും എം.ടിയും:കാലത്തിൻറെ കര, ദേശത്തിൻറെ കര” എന്ന  പുസ്തക പ്രകാശനം എടപ്പാൾ വള്ളത്തോൾ വിദ്യാപീഠത്തിൽ

നടന്നു. ഡോ.ചാത്തനാത്ത് അച്യുതനുണ്ണി പ്രൊഫ.എം.എം.നാരായണന് കൈമാറി പ്രകാശന കർമ്മം നിർവ്വഹിച്ചു.ഡോ.കെ.എം.അനിൽ, പുസ്തക പരിചയം നടത്തി. ഡോ.കെ.വി.ദിലീപ്കുമാർ, ഇ.സുധാകരൻ, ഇ.ജയകൃഷ്ണൻ, നന്ദൻ,

പി.എം.നാരായണൻ,

ടി.വി.ശൂലപാണി എന്നിവരും പങ്കെടുത്തു. പുസ്തകപ്രകശനത്തോടനുബന്ധിച്ച്  ചാർകോൾ പൊന്നാനിയിലെ ചിത്രകാരന്മാർ ഉറൂബിന്റെയും എം.ടിയുടെയും  കഥാപാത്രങ്ങളെ വരച്ചു. ഉറൂബിൻറെ മകൻ ശ്രീ.ഇ.സുധാകരനും ചിത്രരചനയിൽ പങ്കാളിയായി.