23 April 2024 Tuesday

ദേശീയ പുരസ്കാരം നേടിയ സ്പീക്കര്‍ പീ ശ്രീരാമകൃഷ്ണനെ പൊന്നാനി ആദരിക്കുന്നു

ckmnews



പൊന്നാനി:രാജ്യത്തെ മികച്ച നിയമസഭ സ്പീക്കര്‍ക്കുള്ള ദേശീയ പുരസ്കാരം നേടിയ പൊന്നാനി എംഎല്‍എ കൂടിയായ കേരള നിയമസഭ സ്പീക്കര്‍ പീ ശ്രീരാമകൃഷ്ണനെ പൊന്നാനിയുടെ പൗരാവലി ആദരിക്കുന്നു.മാര്‍ച്ച് 9 തിങ്കളാഴ്ച വൈകിയിട്ട് 4 മണിക്ക് പൊന്നാനി അക്ബര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സ്വീകരണ ചടങ്ങില്‍ ആലംകോട് ലീലാകൃഷ്ണന്‍ മുഖ്യാതിഥിയായി പങ്കെടുക്കും.പൊന്നാനി നഗരസഭ സംഘടിപ്പിച്ച പരിപാടിയില്‍ രാഷ്ട്രീയ സാംസ്കാരിക സാമൂഹ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.സന്തോഷ് സോപാനത്തിന്റെ നേതൃത്വത്തില്‍ സോപാനം  സ്കൂള്‍ ഓഫ് പഞ്ചവാദ്യം അവതരിപ്പിക്കുന്ന ഡ്രം സര്‍ക്കിള്‍ എന്ന പരിപാടിയും വേദിയില്‍ അരങ്ങേറും