29 March 2024 Friday

പൊന്നാനിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എഎം രോഹിത്ത് മത്സരിക്കും

ckmnews

പൊന്നാനിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എഎം രോഹിത്ത് മത്സരിക്കും


പൊന്നാനി:പൊന്നാനിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി അഡ്വക്കറ്റ് എഎം രോഹിത്ത് മത്സരിക്കും.സിപിഎം കയ്യടക്കിയ പൊന്നാനി പിടിച്ചെടുക്കാനാണ് ഇത്തവണ യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് കൂടിയായ രോഹിത്തിന് മത്സരരംഗത്തിറക്കിയിരിക്കുന്നത്.എടപ്പാള്‍ സ്വദേശിയാണ് രോഹിത്ത്.സിദ്ധീക്ക് പന്താവൂരിന് തുടര്‍ച്ചയായി രണ്ടാം തവണയും സീറ്റ് നിഷേധിച്ചതില്‍ ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ വലിയ പ്രതിഷേധത്തിലാണ്