25 April 2024 Thursday

കെസി വേണുഗോപാലിനെതിരെ ചങ്ങരംകുളത്ത് പോസ്റ്ററുകള്‍

ckmnews

കെസി വേണുഗോപാലിനെതിരെ ചങ്ങരംകുളത്ത് പോസ്റ്ററുകള്‍


ചങ്ങരംകുളം:കെസി വേണുഗോപാലിനെതിരെ ചങ്ങരംകുളത്ത് പോസ്റ്ററുകള്‍ പതിച്ച് ഒരു വിഭാഗം കോണ്‍ഗ്രസ്സ് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ രംഗത്ത്.പൊന്നാനിയില്‍ സിദ്ധിക് പന്താവൂരിന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയിരിക്കുന്നത്.എഎം രോഹിത്ത് പൊന്നാനിയില്‍ സ്ഥാനാര്‍ത്ഥിയായി എത്തുമെന്ന് ഏറെക്കുറെ ഉറപ്പായതോടെയാണ് ഒരു വിഭാഗം വീണ്ടും പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്.എഎം രോഹിത്തിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കെസി വേണുഗോപാല്‍  സിദ്ധിക്ക് പന്താവൂരിന്റെ പേര് പട്ടികയില്‍ നിന്ന് മനപ്പൂര്‍വ്വം നീക്കം ചെയ്യുകയായിരുന്നു എന്നാരോപിച്ചാണ് ഒരു വിഭാഗം കെസി വേണുഗോപാലിനെതിരെ ചങ്ങരംകുളം ഇന്ദിരാഭവന് മുന്നിലും പ്രവാസി കോണ്‍ഗ്രസ്സ് ഓഫീസിന് മുന്നിലും പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.