പൊന്നാനി പിടിക്കാന്‍ അവന്‍ വരുന്നു പൊന്നാനിയിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയെ തിരിച്ചറിയാനാവാതെ പ്രവര്‍ത്തകര്‍:പ്രചരണപോസ്റ്ററുകള്‍ ഒരുക്കി അണികള്‍

പൊന്നാനി പിടിക്കാന്‍ അവന്‍ വരുന്നു
പൊന്നാനിയിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയെ തിരിച്ചറിയാനാവാതെ പ്രവര്‍ത്തകര്‍:പ്രചരണപോസ്റ്ററുകള്‍ ഒരുക്കി അണികള്‍
ചങ്ങരംകുളം:പൊന്നാനി പിടിക്കാന്‍ അവന്‍ വരുന്നു!അവന്‍ ആരാകുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് പൊന്നാനി
കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കുമെന്ന് പറയുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ പൊന്നാനിയിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയെ തിരിച്ചറിയാനാവാതെ കുഴയുകയാണ് പ്രവര്‍ത്തകര്‍.പട്ടികയില്‍ ഉണ്ടെന്ന് പറയുന്ന രോഹിത്തിന്റെ പ്രചരണപോസ്റ്ററുകള്‍ ഒരുക്കി ഒരു വിഭാഗം കാത്തിരിക്കുമ്പോള്‍ മറുവശത്ത് സിദ്ധിക്ക് പന്താവൂരിന്റെ പോസ്റ്ററുകള്‍ തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍.
യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് അഡ്വക്കറ്റ് സിദ്ധിക്ക് പന്താവൂരിന്റെ പേര് ഉയര്‍ന്ന് വന്നെങ്കിലും പിന്നീട് ചിത്രം മാറി.എടപ്പാളിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വക്കറ്റ് എ.എം രോഹിതിന്റെ പേരാണ് ഏറ്റവും ഒടുവില്‍ പുറത്തു വന്നത്.പ്രമുഖരുടേതുള്‍പ്പെടെ നിരവധി പേരുകള്‍ മാറി മറിഞ്ഞാണ് രോഹിതിലെത്തിനിന്നത്.രോഹിത്തിന്റെ പേര് ഫൈനല്‍ ലിസ്റ്റില്‍ സ്ഥാനം പിടിച്ചെന്നറിഞ്ഞതോടെ യൂത്ത് കോണ്‍ഗ്രസ്സിനിടയില്‍ പൊട്ടിത്തെറികള്‍ രൂപപ്പെട്ട് തുടങ്ങി.
പൊന്നാനിയില്‍ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് ആദ്യ ഘട്ടത്തില്‍ പരിഗണിച്ചിരുന്ന പേരുകള്‍ ഇടയ്ക്കു വച്ച് അപ്രത്യക്ഷമായതിന് പിന്നില്‍
ഹൈക്കമാന്‍ഡിലുള്ള കേരള പ്രതിനിധിയുടെ ഇടപെടല്‍ ഉണ്ടായെന്നും ആരോപണങ്ങള്‍ ഉയര്‍ന്നു. ചിത്രം വീണ്ടും മാറി മറിഞ്ഞു ഡി സി സി പ്രസിഡന്റ് വി.വി പ്രകാശ്, ആര്യാടന്‍ ഷൗക്കത്ത് എന്നിവരുടെ പേരുകളും ഇപ്പോള്‍ പൊന്നാനിയില്‍ കളം നിറയുന്നു.പൊന്നാനിയില്‍ സിദ്ധിക്ക് പന്താവൂരിനെയും തവനൂരില്‍ രോഹിത്തിനെയും നിര്‍ത്തിയാല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുമെന്നും ഇരു മണ്ഡലങ്ങളും തിരിച്ച് പിടിക്കാന്‍ കഴിയുമെന്നും ഒരു വിഭാഗം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.