20 April 2024 Saturday

മുപ്പത് വർഷത്തിന് ശേഷം അവര്‍ വീണ്ടും കണ്ടുമുട്ടി:പഴയ പ്രീഡിഗ്രി വിദ്യാർത്ഥികളായി

ckmnews

മുപ്പത് വർഷത്തിന് ശേഷം അവര്‍ വീണ്ടും കണ്ടുമുട്ടി:പഴയ പ്രീഡിഗ്രി വിദ്യാർത്ഥികളായി


എടപ്പാൾ:പ്രതിഭ കോളേജ് പുന്നയൂർക്കുളത്ത് 1990 ബാച്ച് പ്രീഡിഗ്രി വിദ്യാർത്ഥികൾ ഇന്നലെ എടപ്പാൾ അൽ ഹിന്ദ് അക്കാഡമി ഹാളിൽ 30 വർഷങ്ങൾക്ക് ശേഷം ഒത്തുകൂടി.പ്രീഡിഗ്രികഴിഞ്ഞ് പലരും ഉപരി പഠനവും ചിലർ ജോലിയുമായും വിവിധ പ്രദേശങ്ങളിലേക്ക് നീങ്ങി. പിന്നീട് പലരും യാതൊരു കണക്ഷനമില്ലാതെ ജീവിതയാത്രയിൽ ആയിരുന്നു.ഓട്ടോഗ്രാഫിൽ വീണ്ടും കാണാമെന്നൊക്കെ പറഞ്ഞിരുന്നെങ്കിലും പലരും പല വഴിക്ക് തിരിഞ്ഞു.യാദൃശ്ചികമായി  കുറച്ച് മുമ്പ് ഒരു വാട്സ് ആപ് ഗ്രൂപ്പ് ചുരുക്കം പേരെ വെച്ച് തുടങ്ങി. പിന്നീടങ്ങോട്ട് ഓരോരുത്തരെ കണ്ടെത്താനുള്ള ഊർജ്ജിത ശ്രമം. അത് ഏറെക്കുറെ വിജയത്തിൽ എത്തി.ഒരു സംഗമം ആവാമെന്നായിരുന്നു ആദ്യ തീരുമാനം എങ്കിലും കൊറോണ മഹാമാരി തടസ്സക്കാരനായി.വാട്സ്ആപ് ഗ്രൂപ്പ് വീണ്ടും വീണ്ടും പഴയ സഹപാഠികളെ അന്വേഷിച്ച് കൊണ്ടിരുന്നു.കണ്ടെത്തിയവരെ വെച്ച് കഴിഞ്ഞ ദിവസമാണ് എടപ്പാളിൽ ഇവര്‍ പഴകാല ഓര്‍മകള്‍ പങ്ക് വെച്ച് ഒത്തുകൂടിയത്.ഒപ്പം കണ്ടെത്തിയ സന്തോഷവും കളിതമാശകൾ പറഞ്ഞും പഴയ വിദ്യാർത്ഥി വിദ്യാർത്ഥിനികളായി.പ്രധാനമായും മൊബൈലിൽ ഫോട്ടോ എടുക്കൽ ആയിരുന്നു എല്ലാവരുടേയും പ്രധാന ആനന്ദം.സൈനുദ്ധീൻഹസീബ്, സനൂപ്, അനീഷ്, ഗണേഷ്, മുബാറക്, ജ്യോതി, ലത, സുഹറ, രേഖ, സുഹറ, നിഷ, സജിത, ഷജിത , സിന്ധു, ജയലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു