29 March 2024 Friday

സി.ഐ.ടി.യു എടപ്പാൾ പഞ്ചായത്ത് കമ്മിറ്റി കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു

ckmnews

സി.ഐ.ടി.യു എടപ്പാൾ പഞ്ചായത്ത് കമ്മിറ്റി കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു


എടപ്പാൾ: നാടും തൊഴിലും സംരക്ഷിക്കാൻ ഇടതുപക്ഷത്തെ വിജയിപ്പിക്കുക എന്ന മുദ്രാവാക്യമുയർത്തി CITU എടപ്പാൾ പഞ്ചായത്ത് സെക്രട്ടറി ടിപി മോഹനൻ ജാഥാ ക്യാപ്റ്റനായും പ്രസിഡണ്ട് എം മൊയ്ദീൻ മാനേജറായും കാൽനട ജാഥ പര്യടനം നടന്നു.പൂക്കരത്തറയിൽ CITU ഏരിയാ കമ്മിറ്റി അംഗം കുമാരൻ ഉദ്ഘാടനം ചെയ്ത് അയിലക്കാട്, തലമുണ്ട, അംശകച്ചേരി, പഴയ ബ്ലോക്ക് എന്നീ കേന്ദ്രങ്ങളിലെ സ്വീകരങ്ങൾക്ക് ശേഷം തട്ടാൻ പടിയിൽ സമാപിച്ചു. സമാപന പൊതുയോഗം CPIM ഏരിയാ കമ്മിറ്റി അംഗം ബി.ജി ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു.

കെ.വിജയൻ,ടികെ സൂരജ്, സജിത്ത്,പിപി ബിജോയ്,ഒ വേലായുധൻ,സിവി ജയൻ തുടങ്ങിയവർ സംസാരിച്ചു.