29 March 2024 Friday

ലോക്ക് ഡൗണ്‍:പരിശോധന ശക്തമാക്കി ചങ്ങരംകുളം പോലീസ്

ckmnews


ചങ്ങരംകുളം:ലോക്ക്ഡൗണ്‍ പരിശോധ ശക്തമാക്കി ചങ്ങരംകുളം പോലീസ്.കഴിഞ്ഞ ദിവസം ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ നടത്തിയ പരിശോധനയില്‍ 5 പേര്‍ക്കെതിരെ ലോക്ക് ഡൗണ്‍ ലംഘിച്ചതിന് കേസെടുത്തു.മലപ്പുറം ജില്ല റെഡ് സോണില്‍ തുടര്‍ന്നതോടെയാണ് പോലീസ് പരിശോധ ശക്തമാക്കിയത്.ജില്ലാ അതിര്‍ത്തികളിലും കര്‍ശന പരിശോധനയാണ് പോലീസ് നടത്തുന്നത്.പാലക്കാട് തൃശ്ശൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന സ്ഥലങ്ങള്‍ എല്ലാം പോലീസ് അടച്ചിരിക്കുകയാണ്.വരും ദിവസങ്ങളിലും പരിശോധ തുടരുമെന്നും മഹാമാരിയെ തുരത്താന്‍ ജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്നും പോലീസ് അഭ്യര്‍ത്ഥിച്ചു.