24 April 2024 Wednesday

ഉറൂബും എം.ടിയും കാലത്തിൻറെ കര,ദേശത്തിൻറെ കര”_പുസ്തകപ്രകാശനം മാർച്ച് 14ന് നടക്കും

ckmnews

“ഉറൂബും എം.ടിയും കാലത്തിൻറെ കര,ദേശത്തിൻറെ കര”_പുസ്തകപ്രകാശനം മാർച്ച് 14ന് നടക്കും


ചങ്ങരംകുളം:സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിദ്ധീകരിച്ച വി മോഹനകൃഷ്ണന്റെ “ഉറൂബും എം.ടിയും:കാലത്തിൻറെ കര, ദേശത്തിൻറെ കര”_എന്ന എൻറെ പുസ്തകത്തിൻറെ പ്രകാശനം മാർച്ച് 14 വൈകുന്നേരം 3.00 മണിക്ക് എടപ്പാൾ വള്ളത്തോൾ വിദ്യാപീഠത്തിൽ വെച്ച് പി.ശ്രീരാമകൃഷ്ണൻ നിർവ്വഹിക്കും.ഡോ.ചാത്തനാത്ത് അച്യുതനുണ്ണി,പ്രൊഫ.എം.എം.നാരായണൻ,ഡോ.കെ.എം.അനിൽ,ആലങ്കോട് ലീലാകൃഷ്ണൻ,പി.പി.രാമചന്ദ്രൻ,ഡോ.കെ.വി.ദിലീപ്കുമാർ, ഡോ.എസ്.അഴഗിരി, ഇ.സുധാകരൻ,ഇ.ജയകൃഷ്ണൻ,നന്ദൻ, പി.എം.നാരായണൻ,ടി.വി.ശൂലപാണി എന്നിവര്‍ പങ്കെടുക്കും.പുസ്തകപ്രകശനത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് 2 മണി മുതൽ ചാർകോൾ പൊന്നാനിയിലെ ചിത്രകാരന്മാർ ഉറൂബിന്റെയും എം.ടിയുടെയും  കഥാപാത്രങ്ങളെ വരയ്ക്കും. ഉറൂബിൻറെ മകൻ ശ്രീ.ഇ.സുധാകരനും ചിത്രരചനയിൽ പങ്കാളിയാവും.