20 April 2024 Saturday

നിയമസഭാ തെരഞ്ഞെടുപ്പില്‍ വികസനവും,സാമുദായിക ധ്രുവീകരണവും ചർച്ചയാകണം:മുജാഹിദ് സംഗമം

ckmnews

നിയമസഭാ തെരഞ്ഞെടുപ്പില്‍ വികസനവും,സാമുദായിക ധ്രുവീകരണവും ചർച്ചയാകണം:മുജാഹിദ് സംഗമം 


ചങ്ങരംകുളം:നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വികസനവും,സാമുദായിക ധ്രുവീകരണവും ചർച്ചയാകണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച ഏരിയാ മുജാഹിദ് സംഗമം ആവശ്യപ്പെട്ടു.നിർഭയ ജീവിതം, സുരക്ഷിത സമൂഹം എന്ന പ്രമേയത്തിൽ നടക്കുന്ന ഓൺലൈൻ കോൺഫറൻസിന്റെ ഭാഗമായാണ് കൺവെൻഷൻ സംഘടിപ്പിച്ചത്.ജനാധിപത്യ സംവിധാനങ്ങളെ മതത്തിന്റെയും,മതസംഘടനകളുടെയും ശക്തി കാണിച്ച് നിയന്ത്രിക്കാൻ ശ്രമിക്കുന്നത് അപഹാസ്യമാണ്.സംസ്ഥാനത്ത് സാമുദായിക സൗഹാർദ്ദവും,സന്തുലിതാവസ്ഥയും നില നിർത്താൻ എല്ലാവരും പ്രതിജ്ഞാബദ്ധരാണ്.ചരിത്രപരമായ കാരണങ്ങളാൽ പിന്നാക്കം നിന്നിരുന്ന ജനവിഭാഗങ്ങളെ ഉയർത്തിക്കൊണ്ടു വരേണ്ടവർ തന്നെ മതത്തിന്റെയും  ജാതിയുടെയും പേര് പറഞ്ഞ് അവഗണിക്കാൻ ശ്രമിക്കുന്നത് നീതീകരിക്കാനാവില്ല.മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണ്ണയത്തിൽ മതവും, ജാതിയും കടന്നു വരുന്നതും,സമ്മർദ്ദങ്ങളിലാക്കുന്നതും വലിയ പ്രത്യാഘാതങ്ങൾക്കിട വരുത്തും. ഓരോ മതവിഭാഗങ്ങളും ആനുപാതികമായി സാന്നിദ്ധ്യം ഉള്ളിടത്ത് ഞങ്ങളുടെ വിഭാഗത്തിലുള്ളവർ സ്ഥാനാർഥിയായി വരണമെന്ന് ചിന്തിക്കുന്നത് ജനാധിപത്യ സംവിധാനങ്ങൾക്ക് കടുത്ത വെല്ലുവിളിയാണെന്നും സംഗമം  വിലയിരുത്തി.