24 April 2024 Wednesday

അഷറഫ് കോക്കൂരിനെ തഴഞ്ഞ് ലീഗ് നേതൃത്വം അഷറഫ് കോക്കൂര്‍ പൊതു സ്വതന്ത്രനായി പൊന്നാനിയില്‍ മത്സരിച്ചേക്കും

ckmnews

അഷറഫ് കോക്കൂരിനെ തഴഞ്ഞ് ലീഗ് നേതൃത്വം


അഷറഫ് കോക്കൂര്‍ പൊതു സ്വതന്ത്രനായി പൊന്നാനിയില്‍ മത്സരിച്ചേക്കും


ചങ്ങരംകുളം:കഴിഞ്ഞ 40 വര്‍ഷമായി മുസ്ലിംലീഗ് സജീവ പ്രവര്‍ത്തകനും നേതാവുമായ അഷറഫ് കോക്കൂര്‍ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗത്വവും

ജില്ലാ സീനിയര്‍ വൈസ് പ്രസിഡണ്ട് സ്ഥാനവും  രാജി വെക്കാന്‍ ഒരുങ്ങുന്നു.ലീഗ് നേതൃത്വം കടുത്ത അനീതി കാണിച്ചുവെന്നാണ് ആക്ഷേപം.ജില്ലയില്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പൊന്നാനിയില്‍ നടത്താനിരുന്ന കാല്‍നട ജാഥ ഉപേക്ഷിച്ചു.പൊന്നാനിയില്‍ അഷറഫ് കോക്കൂരിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നിര്‍ത്താനാണ് ലീഗ് പ്രവര്‍ത്തകരുടെ ശ്രമം.ലീഗിന് കനത്ത സ്വാധീനമുള്ള തൃശ്ശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ പാലക്കാട് ജില്ലയിലെ തൃത്താല മലപ്പുറം ജില്ലയിലെ പൊന്നാനി തവനൂര്‍  മണ്ഡലങ്ങളിലും അറിയപ്പെടുന്ന നേതാവാണ് അശറഫ് കോക്കൂര്‍.അശറഫ് കോക്കൂര്‍ സ്വതന്ത്രനായി മത്സരരംഗത്ത് വന്നാല്‍ നാല് മണ്ഡലങ്ങളില്‍ അത് യുഡിഎഫിനെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.അഷറഫ്  കോക്കൂരിനോട് സ്വതന്ത്രനായി മത്സരിക്കാന്‍ മണ്ഡലത്തില്‍ പല ഭാഗത്ത് നിന്നും രാഷ്ട്രീയ കക്ഷി ഭേതമന്യേ സമ്മര്‍ദ്ധം ഏറിയിട്ടുണ്ട്. മണ്ഡലത്തില്‍ ജനകീയനും പൊതു സ്വീകാര്യനുമായ  അഷറഫ് കോക്കൂരിന് സ്വതന്ത്രനായി മത്സരിച്ചാല്‍ വിജയസാധ്യതയുണ്ടെന്നാണ് പ്രവര്‍ത്തകരുടെ നിലപാട്.സിപിഎം ല്‍ സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുണ്ടായ പ്രതിഷേധങ്ങളും കോണ്‍ഗ്രസ്സില്‍ സ്ഥാര്‍ത്ഥിയെ നിര്‍ണ്ണയത്തിലുള്ള തര്‍ക്കങ്ങളും ഒരു പൊതു സ്വതന്ത്രനെ പൊന്നാനിയില്‍ നിര്‍ത്തിയാല്‍ വിജയിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും പ്രവര്‍ത്തകര്‍ കണക്ക് കൂട്ടുന്നു