28 March 2024 Thursday

കോവിഡ് പ്രതിസന്ധി:വെല്‍ഫെയര്‍ രണ്ടാംഘട്ട കിറ്റുകള്‍ വിതരണം ചെയ്തു

ckmnews


ചങ്ങരംകുളം:കോവിഡും, ലോക്ക് ഡൗണും മൂലം പ്രയാസപ്പെടുന്നവർക്കായി ടീം -വെൽഫെയർ രണ്ടാം ഘട്ട കിറ്റുകൾ വിതരണം ചെയ്തു.പ്രയാസ കാലത്ത് വന്ന റമസാൻ മാസത്തെ വരവേൽക്കാൻ നോമ്പുകാർക്ക് അതിന് വേണ്ട വിഭവങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് കിറ്റുകൾ തയ്യാറാക്കിയത്.കോക്കൂർ പ്രദേശത്തെ നൂറിൽപരം കുടുംബങ്ങൾക്ക് ചെറിയ ഒരാശ്വാസമാവും പീപ്പിൾസ് ഫൗണ്ടേഷന്റെ കൂടി സഹകരണത്തോടെ ടീം -വെൽഫെയർ നൽകിയ കിറ്റുകൾ.