25 April 2024 Thursday

കിഡ്നി രോഗികള്‍ക്ക് ആശ്വാസമായി നന്നംമുക്ക് ഗ്രാമപഞ്ചായത്ത്

ckmnews


ചങ്ങരംകുളം:കോവിഡ് 19 നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ  ദുരിതത്തിലായ കിഡ്‌നി രോഗികൾക്ക് ആശ്വാസമായി നന്നമുക്ക് ഗ്രാമപഞ്ചായത്ത്.പഞ്ചായത്തിന്റെ നേതൃത്വത്തിൽ പദ്ധതി രൂപീകരണത്തിലൂടെ നന്നമുക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നും മരുന്ന് വിതരണം നടത്തി.ഉദ്‌ഘാടനം നന്നമുക്ക് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് കെവി അബ്ദുൾകരീം നിർവഹിച്ചു.പ്രാഥമിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ ഡോക്ടര്‍. നീമവേണുഗോപാൽ വൈസ് പ്രസിഡന്റ് കോമളം മെമ്പർമാരായ ഉഷവേണുഗോപാൽ, വനജ  എന്നിവർ പങ്കെടുത്തു.