28 March 2024 Thursday

വെള്ളിയാഴ്ചകളിലെ പരീക്ഷമാറ്റിവെക്കണം:എസ് വൈ എസ്

ckmnews

ഈ വർഷത്തെ എസ്.എസ്.എൽ.സി, ഹയർ സെകണ്ടറി പരീക്ഷക്കുള്ള എല്ലാ മുന്നൊരുക്കങ്ങളും വിദ്യാർഥികളുടെ തയ്യാറെടുപ്പുകളും പൂർത്തിയായ ശേഷം പൊതു തെരഞ്ഞെടുപ്പിൻ്റെ പേരിൽ പരീക്ഷകൾ പെടുന്നനെ മാറ്റി വെച്ചിരിക്കുകയാണ്.  

എന്നാൽ പുതിയ പരീക്ഷാ സമയക്രമമനുസരിച്ച്, വിശുദ്ധ റമസാനിലെ വെള്ളിയാഴ്ചകളിൽ നടക്കുന്ന പരീക്ഷകൾ മുസ്ലിം വിദ്യാർഥികൾക്കും പരീക്ഷാ ചുമതലയുള്ള അധ്യാപകർ ഉൾപ്പെടെയുള്ള മുസ് ലിം ഉദ്യോഗസ്ഥർക്കും ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കും.അതിനാൽ വെള്ളിയാഴ്ചകളിലെ പരീക്ഷകൾ മാറ്റി സമയക്രമം പുന:ക്രമീകരിക്കണമെന്ന് എസ് വൈ എസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ദീർഘ കാലമായി വെള്ളിയാഴ്ചകളിൽ എസ് എസ് എൽ സി, ഹയർ സെക്കണ്ടറി  പരീക്ഷകൾ നടത്താറില്ല. ആ പതിവ് നിലനിർത്തണമെന്നും കോഴിക്കോട് യൂത്ത് സ്‌ക്വയറിൽ ചേർന്ന സംസ്ഥാന ക്യാബിനറ്റ് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ വിഷയം ഉന്നയിച്ചു മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും സംഘടന നിവേദനം നൽകി.  സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് ത്വാഹാ സഖാഫി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ : എ പി അബ്ദുൽ ഹക്കീം അസ്‌ഹരി, സയ്യിദ് മുഹമ്മദ്‌ തുറാബ് സഖാഫി,മുഹമ്മദ്‌ പറവൂർ,ഡോ :മുഹമ്മദ്‌ കുഞ്ഞു സഖാഫി കൊല്ലം തുടങ്ങിയവർ പ്രസംഗിച്ചു.