25 April 2024 Thursday

സ്കൂ​ളു​ക​ളില്‍ ഫീ​സ് വ​ര്‍​ധി​പ്പി​ക്കി​ല്ല : യുഎഇ

ckmnews

ദുബായ് : രാജ്യത്തെ നി​ര​വ​ധി സ്കൂ​ളു​ക​ള്‍ 2021-22 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ല്‍ ഫീ​സ് വ​ര്‍​ധി​പ്പി​ക്കി​ല്ലെ​ന്ന് തീ​രു​മാ​ന​മെ​ടു​ത്തതായി യുഎഇ അധികൃതര്‍ . കോവിഡ് മ​ഹാ​മാ​രി​യെ തു​ട​ര്‍​ന്ന് നി​ര്‍​ജീ​വ​മാ​യ വാ​ണി​ജ്യ​വ്യ​വ​സാ​യ രം​ഗ​ത്തെ സ​ജീ​വ​മാ​ക്കാ​ന്‍ നി​ര​വ​ധി സാ​മ്ബ​ത്തി​ക ഉ​ത്തേ​ജ​ക പാ​ക്കേ​ജു​ക​ള്‍ ഭ​ര​ണാ​ധി​കാ​രി​ക​ള്‍ പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെയാണ് രാ​ജ്യ​ത്തെ സ്കൂ​ളു​ക​ളും ആ​ശ്വാ​സ​ത്തിനിട നല്‍കുന്ന തീരുമാനവുമായി രംഗത്തെത്തിയത് .അ​ബൂ​ദ​ബി വി​ദ്യാ​ഭ്യാ​സ, വി​ജ്ഞാ​ന വ​കു​പ്പ് (അ​ഡെ​ക്) 2021-22 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തേ​ക്കു​ള്ള ഫീ​സ് വ​ര്‍​ദ്ധി​പ്പി​ക്കാ​ന്‍ ത​ല​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളെ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു.

“ഞ​ങ്ങ​ളു​ടെ നി​ക്ഷേ​പ​ക​ര്‍ യു.​എ.​ഇ​യു​ടെ സാ​മ്ബ​ത്തി​ക, ദേ​ശീ​യ അ​ജ​ണ്ട​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു. അ​തി​നാ​ല്‍, അ​ടു​ത്ത അ​ധ്യ​യ​ന വ​ര്‍​ഷ​ത്തേ​ക്ക് ട്യൂ​ഷ​ന്‍ ഫീ​സ് മ​ര​വി​പ്പി​ക്കാ​ന്‍ ത​ലീം ആ​ഗ്ര​ഹി​ക്കു​ന്നു. ഞ​ങ്ങ​ളു​ടെ മാ​താ​പി​താ​ക്ക​ള്‍ ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ല്‍ അ​വി​ശ്വ​സ​നീ​യ​മാ​യ 12 മാ​സം വി​ശ്വ​സ്ത​ത​യാ​ണ് പ്ര​ക​ടി​പ്പി​ച്ച​ത്. അ​വ​രു​ടെ പി​ന്തു​ണ അ​വി​ശ്വ​സ​നീ​യ​മാ​ണ്, അ​ടു​ത്ത വ​ര്‍​ഷ​ത്തേ​ക്ക് ഞ​ങ്ങ​ളു​ടെ ഫീ​സൊ​ന്നും വ​ര്‍​ദ്ധി​പ്പി​ക്കാ​തെ അ​വ​രോ​ടു​ള്ള വി​ശ്വ​സ്ത​ത പ്ര​ക​ടി​പ്പി​ക്കാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത് -“താ​ലിം സി​ഇ​ഒ അ​ല​ന്‍ വി​ല്യം​സ​ണ്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ വി​ദ്യാ​ഭ്യാ​സ നി​ല​വാ​രം പു​ല​ര്‍​ത്തു​ന്ന​തി​ന് സേ​വ​ന​ങ്ങ​ളി​ല്‍ കു​റ​വു​ണ്ടാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

കോവിഡ് പ്രതിസന്ധി മൂലം മാ​താ​പി​താ​ക്ക​ള്‍ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ക​ടു​ത്ത സാ​മ്ബ​ത്തി​ക വെ​ല്ലു​വി​ളി​ക​ളി​ല്‍ അ​വ​രെ സ​ഹാ​യി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന മാ​നേ​ജ്മെ​ന്‍​റു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. ഞ​ങ്ങ​ളു​ടെ സ്കൂ​ള്‍ അ​ടു​ത്ത സാ​ധാ​ര​ണ നി​ല​യ്ക്ക് ത​യ്യാ​റാ​ണ്. ആ​വേ​ശ​ക​ര​വും പു​ന​ര്‍​നി​ര്‍​വ​ചി​ക്ക​പ്പെ​ട്ട​തും സൂ​പ്പ​ര്‍ ക്രി​യേ​റ്റീ​വ് പ​ഠ​ന അ​വ​സ​ര​ങ്ങ​ളു​മു​ള്ള ക്യാ​മ്ബ​സ് പ​ഠ​ന​ത്തി​ലേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വാ​ണ് വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്ക് പ്ര​തീ​ക്ഷി​ക്കാ​ന്‍ ക​ഴി​യു​ന്ന​ത് -പു​തി​യ അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ല്‍ സ്‌​കൂ​ള്‍ ഫീ​സ് വ​ര്‍​ദ്ധി​പ്പി​ക്കാ​ന്‍ പ​ദ്ധ​തി​ക​ളൊ​ന്നു​മി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ടു അ​മി​റ്റി സ്‌​കൂ​ള്‍ ദു​ബൈ പ്രി​ന്‍​സി​പ്പ​ല്‍ സം​ഗി​ത ചി​മ വ്യക്തമാക്കി .

അതെ സമയം 2023 വ​രെ സ​ര്‍​ക്കാ​ര്‍ ഫീ​സു​ക​ളൊ​ന്നും വ​ര്‍​ധി​പ്പി​ക്കി​ല്ലെ​ന്നും പു​തി​യ ഫീ​സു​ക​ള്‍ ഏ​ര്‍പ്പെ​ടു​ത്തി​ല്ലെ​ന്നും ദുബായ് ഭരണകൂടം ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു. കോ​വി​ഡ്​ വ്യാ​പി​ച്ച 2020 മാ​ര്‍​ച്ച്‌​ മു​ത​ല്‍ നി​ര​വ​ധി ക്ഷേ​മ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്നു​ണ്ട്​ സ​ര്‍​ക്കാ​ര്‍. ഈ ​കാ​ല​യ​ള​വി​ല്‍ അ​ഞ്ച്​ സാ​മ്ബ​ത്തീ​ക ഉ​ത്തേ​ജ​ന പാ​ക്കേ​ജു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​നാ​യി 700 കോ​ടി ദി​ര്‍​ഹ​മാ​ണ് ദുബായ് സര്‍ക്കാര്‍ ​ മാ​റ്റി​വെ​ച്ച​ത്.

The post സ്കൂ​ളു​ക​ളില്‍ ഫീ​സ് വ​ര്‍​ധി​പ്പി​ക്കി​ല്ല : യുഎഇ first appeared on MalayalamExpressOnline.