28 March 2024 Thursday

മെമു എക്സ്പ്രസായി; 15 മുതല്‍ പുനരാരംഭിക്കും

ckmnews

കൊ​ല്ലം: കോ​​വി​​ഡ്​ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍ നി​​ര്‍​​ത്തി​​വെ​​ച്ചി​​രു​​ന്ന മെ​​മു സ​​ര്‍​​വി​​സു​​ക​​ള്‍ എ​​ക്​​​സ്​​​പ്ര​​സ്​ ട്രെ​​യി​​നു​​ക​​ളി​​ലെ ടി​​ക്ക​​റ്റ്​ ചാ​​ര്‍​​ജ്​ ഇൗ​​ടാ​​ക്കി 15 മു​ത​ല്‍ പു​ന​രാ​രം​ഭി​ക്കും.

മി​നി​മം ചാ​ര്‍​ജ് മൂ​ന്നി​ര​ട്ടി വ​ര്‍​ധി​പ്പി​ച്ചാ​ണ് പു​തി​യ സ​ര്‍​വി​സ് തു​ട​ങ്ങു​ന്ന​ത്. കൊ​ല്ല​ത്തു​നി​ന്ന്‌ ശാ​സ്‌​താം​കോ​ട്ട​ക്ക്‌ 10 രൂ​പ ആ​യി​രു​ന്ന​ത് ഇ​നി 30 രൂ​പ ന​ല്‍​ക​ണം.

സീ​സണ്‍ ടി​ക്ക​റ്റും ഇ​ല്ല. നേ​ര​ത്തെ പ്ലാ​റ്റ് ഫോം ​ടി​ക്ക​റ്റ് 30 രൂ​പ​യാ​യി വ​ര്‍​ധി​പ്പി​ച്ചി​രു​ന്നു. ഇ​തേ​പോ​ലെ ടി​ക്ക​റ്റ് നി​ര​ക്കു​ക​ളും റെ​യി​ല്‍​വേ വ​ര്‍​ധി​പ്പി​ക്കു​ക​യാ​ണ്. സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് ആ​ശ്ര​യ​മാ​യി​രു​ന്ന മെ​മു​വി​ലെ ടി​ക്ക​റ്റ് നി​ര​ക്കു​ക​ള്‍ കു​ത്ത​നെ ഉ​യ​ര്‍​ത്തി​യ​ത് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്.

നേ​ര​ത്തെ മെ​മു​വി​നു​ണ്ടാ​യി​രു​ന്ന സ്‌​റ്റോ​പ്പു​ക​ളും വെ​ട്ടി​ക്കു​റ​ച്ചി​ട്ടു​ണ്ട്‌. മ​ണ്‍​റോ​തു​രു​ത്ത്‌, ക​രു​വാ​റ്റ, ത​ക​ഴി, പു​ന്ന​പ്ര സ്‌​റ്റേ​ഷ​നു​ക​ള്‍​ക്കു​ള്ള സ്‌​റ്റോ​പ്പാ​ണ്‌ ഇ​പ്പോ​ള്‍ ഇ​ല്ലാ​ത്ത​ത്. കൊ​ല്ലം-​ആ​ല​പ്പു​ഴ, ആ​ല​പ്പു​ഴ-​എ​റ​ണാ​കു​ളം, എ​റ​ണാ​കു​ളം-​ഷൊ​ര്‍​ണൂ​ര്‍ മെ​മു സ​ര്‍​വി​സു​ക​ളാ​ണ് ഓ​ടി​ത്തു​ട​ങ്ങു​ക‌.

യാ​ത്ര​ക്കാ​ര്‍ കൂ​ടു​ത​ലു​ള്ള കോ​ട്ട​യം വ​ഴി സ​ര്‍​വി​സ് തു​ട​ങ്ങാ​ത്ത​ത് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്്. കൊ​ല്ലം-​ആ​ല​പ്പു​ഴ പ്ര​തി​ദി​ന മെ​മു പു​ല​ര്‍​െ​ച്ച 3.30ന് ​കൊ​ല്ല​ത്തു​നി​ന്ന് പു​റ​പ്പെ​ട്ട് പു​ല​ര്‍​ച്ച 5.45ന് ​ആ​ല​പ്പു​ഴ​യെ​ത്തും (15 മു​ത​ല്‍).

ആ​ല​പ്പു​ഴ-​കൊ​ല്ലം മെ​മു വൈ​കു​ന്നേ​രം 5.20ന് ​ആ​ല​പ്പു​ഴ​യി​ല്‍​നി​ന്ന് പു​റ​പ്പെ​ട്ട് വൈ​കു​ന്നേ​രം 7.25ന് ​കൊ​ല്ല​ത്തെ​ത്തും (17 മു​ത​ല്‍).