23 April 2024 Tuesday

ഭിന്നശേഷി സൗഹൃദ സംഗമത്തിന് സ്നേഹസ്പർശം വേദിയൊരുങ്ങുന്നു

ckmnews

ഭിന്നശേഷി സൗഹൃദ സംഗമത്തിന് സ്നേഹസ്പർശം വേദിയൊരുങ്ങുന്നു


പെരുമ്പടപ്പ്:അപ്രതീക്ഷിതമായെത്തിയ അപകടങ്ങൾ,പോളിയോ , അവശതകൾ സമ്മാനിച്ച് വിരുന്നെത്തിയ രോഗങ്ങൾ എന്നിവകളാൽ ജീവിതം വഴിമുട്ടിയ ഒട്ടേറെപ്പേരെ ഒരുമിപ്പിച്ചു വേദിയൊരുങ്ങുന്നു.നാലു ചുമരുകൾക്കുള്ളിൽ അകപ്പെട്ടു പോയവർക്ക് സമാശ്വാസം പകരുക എന്നതാണ് സംഘാടകർ ലക്ഷ്യമിടുന്നത്. അവരെ കേൾക്കാനും ഭരണകൂടങ്ങളോടും പൊതു സമൂഹത്തിനോടും  സംവദിക്കാനുമാണ് ആൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷന്റെ (AKWRF ) ആഭിമുഖ്യത്തിൽ വേദിയൊരുക്കുന്നത്.2021 മാർച്ച് 13 ശനിയാഴ്ച രാവിലെ ഒമ്പതു മണി മുതൽ  അയിരൂർ എയുപി സ്കൂൾ അങ്കണത്തിൽ വീൽചെയർ ഭിന്നശേഷി  സഹോദരങ്ങളുടെ സമ്പൂർണ സൗഹൃദ സംഗമം പ്രാരംഭം കുറിക്കും.സ്നേഹസ്പർശം-2021എന്ന പേരിൽ സംഘടിപ്പിക്കപ്പെടുന്ന പരിപാടിയിൽ സാമൂഹ്യ സാംസ്കാരിക കലാരംഗത്തെ വ്യക്തിത്വങ്ങൾക്ക് പുറമെ മാറഞ്ചേരി, പെരുമ്പടപ്പ് ,വെളിയംകോട് ഗ്രാമപഞ്ചായത്തുകളുടെ  പരിധിയിലുള്ള മുഴുവൻ ജനപ്രതിനിധികളും സംബന്ധിക്കുമെന്ന് സംഘാടകസമിതി അറിയിച്ചു.


റിപ്പോർട്ട്‌ :റംഷാദ് സൈബർമീഡിയ