25 April 2024 Thursday

കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും പൊന്നാനിയില്‍ എംഎം രോഹിത്ത് സ്ഥാനാര്‍ത്ഥിയായേക്കും

ckmnews

കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും പൊന്നാനിയില്‍ എംഎം രോഹിത്ത് സ്ഥാനാര്‍ത്ഥിയായേക്കും


പൊന്നാനി:നിയമസഭ തെരെഞ്ഞെടുപ്പിന് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും പൊന്നാനിയില്‍ എംഎം രോഹിത്ത് സ്ഥാനാര്‍ത്ഥിയാവുമെന്നാണ് സൂചന.നേരത്തെ സിദ്ധിക്ക് പന്താവൂരിന്റെ പേര് ഉയര്‍ന്ന് കേട്ടിരുന്നെങ്കിലും രോഹിത്ത് ആണ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നതെന്നാണ് വിവരം.പ്രവര്‍ത്തകര്‍ എഎം രോഹിത്തിന്റെ ഫോട്ടോ വച്ച് സോഷ്യല്‍ മീഡിയകളില്‍ പ്രചരണം തുടങ്ങി കഴിഞ്ഞു.എന്നാല്‍ മണ്ഡലത്തില്‍ സജീവമായ സിദ്ധിക്ക് പന്താവൂരിനെ പൊന്നാനിയില്‍ പരിഗണിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്തുണ്ട്.കഴിഞ്ഞ തിരഞ്ഞെടുപ്പിലും സിദ്ധിക്ക് പന്താവൂര്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടിയിരുന്നു.