29 March 2024 Friday

മൂന്നാമത് ഗോവിന്ദൻകുട്ടി നായർ സ്മാരക ഗുരുപ്രണാമ പുരസ്കാരദാനം മാര്‍ച്ച് 28ന് നടക്കും

ckmnews



ചങ്ങരംകുളം:സോപാനം സ്കൂൾ ഓഫ്പഞ്ചവാദ്യം നൽകിവരുന്ന മൂന്നാമത് പാന ആശാൻ ഗോവിന്ദൻകുട്ടി നായർ സ്മാരക ഗുരുപ്രണാമം പുരസ്കാരദാനം മാർച്ച് 28ന് കാലത്ത് ഓഫീസ് കളരിയിൽ വച്ച് നടക്കും.കൊമ്പ് ആശാൻ കടവല്ലൂർ പി.സി വേലായുധൻ ആശാന്‍, പാന കലാകാരൻ ആലങ്കോട് ശ്രീരാമൻ നായർ എന്നിവര്‍ ഈ വർഷത്തെ 5001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം ഏറ്റ് വാങ്ങും.പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍,കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരി,ആലംകോട് ലീലാകൃഷ്ണന്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും