24 April 2024 Wednesday

വെള്ളിമൂങ്ങയില്‍ കടത്തുകയായിരുന്ന 5 ചാക്ക് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി പിടിയിലായത്.ചങ്ങരംകുളം ചിറവല്ലൂര്‍ റോഡില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍

ckmnews

വെള്ളിമൂങ്ങയില്‍ കടത്തുകയായിരുന്ന 5 ചാക്ക് നിരോധിത പുകയില ഉല്‍പന്നങ്ങള്‍  പിടികൂടി


പിടിയിലായത്.ചങ്ങരംകുളം ചിറവല്ലൂര്‍ റോഡില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍


ചങ്ങരംകുളം:വെള്ളിമൂങ്ങയില്‍ കടത്തുകയായിരുന്ന 5 ചാക്ക് നിരോധിത പുകയില ഉല്‍പന്നങ്ങള്‍  എക്സൈസ് സംഘം  പിടികൂടി.ചങ്ങരംകുളം ചിറവല്ലൂര്‍ റോഡില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് 3.5 ലക്ഷം രൂപ വില വരുന്ന 5ചാക്ക് ഹാന്‍സ് പിടിച്ചെടുത്തത്.വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു.ബുധനാഴ്ച രാത്രി 9 മണിയോടെ ചങ്ങരംകുളം ചിറവല്ലൂര്‍ റോഡില്‍ നിര്‍ത്തിയിട്ട വെള്ളിമൂങ്ങയില്‍ നിന്നാണ് പൊന്നാനി റെയ്ഞ്ച് എക്സൈസ് സംഘം 5 ചാക്കുകളിലായി സൂക്ഷിച്ച ഹാന്‍സ് പിടികൂടിയത്.ഉദ്ധ്യോഗസ്ഥരെ കണ്ട ഉടനെ ജീവനക്കാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.രക്ഷപ്പെട്ട പ്രതികള്‍ക്കായി അന്യേഷണം ഊര്‍ജ്ജിതമാക്കിയതായി എക്സൈസ് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.പൊന്നാനി റെയ്ഞ്ച് എക്സൈസ് ഓഫീസറുടെ നിര്‍ദേശപ്രകാരം പ്രിവന്റീവ് ഓഫീസര്‍ പി പ്രഗേഷ് സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ശ്രീജിത്ത് എസ്,കണ്ണന്‍ എസ് എന്നിവരടങ്ങുന്ന സംഘമാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്.