18 April 2024 Thursday

എടപ്പാള്‍ മേൽപ്പാലം:മധ്യഭാഗത്തെ കോൺക്രീറ്റ് പ്രവർത്തികൾ പൂർത്തീകരിച്ചു

ckmnews

എടപ്പാള്‍ മേൽപ്പാലം:മധ്യഭാഗത്തെ കോൺക്രീറ്റ് പ്രവർത്തികൾ പൂർത്തീകരിച്ചു


എടപ്പാൾ:മേൽപ്പാലത്തിൻ്റെ മധ്യഭാഗം കോൺക്രീറ്റ് പൂർത്തീകരിച്ചു. കഴിഞ്ഞദിവസം ഉച്ചയ്ക്ക് രണ്ടു മുതൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി കോൺക്രീറ്റ് ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും രാത്രിയോടെയാണ് പ്രവർത്തികൾ ആരംഭിച്ചത്. എന്നാൽ രാത്രി മഴ പെയ്തത് അൽപ്പ സമയം പണികൾക്ക് തടസ്സം സൃഷ്ടിച്ചു. കോൺക്രീറ്റ് പ്രവർത്തി പൂർത്തീകരിച്ച് കാലത്ത് റോഡുകൾ ഗതാഗതത്തിന് തുറന്ന് കൊടുത്തു.