19 April 2024 Friday

പ്രവാസികളെ തിരിച്ച് കൊണ്ട് വരണം:പ്രവാസി സംഘം പ്രതിഷേധിച്ചു

ckmnews

ചങ്ങരംകുളം:പ്രവാസികളെ തിരിച്ച് കൊണ്ട് വരുന്ന നടപടി വൈകിക്കുന്നതില്‍ പ്രവാസി സംഘം പ്രതിഷേധിച്ചു.കോവിഡ് പ്രതിസന്ധിയില്‍ നാട്ടിലെത്താന്‍ കഴിയാത്ത പ്രവാസികളെ രാജ്യത്തേക്ക് തിരിച്ചു കൊണ്ടുവരുവാനുള്ള ശ്രമത്തിന് മുഖം തിരിച്ചു നിൽക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ  നയത്തിനെതിരെയാണ് കേരള പ്രവാസി സംഘം മൂക്കുതലയിൽ പ്രതിഷേധം സംഘടിപ്പിച്ചത്.