25 April 2024 Thursday

ഒടിപി പ്രശ്‌നം അതിരൂക്ഷം, പുതിയ എസ്എംഎസ് നിയമം മരവിപ്പിക്കുന്നു

ckmnews


ഒടിപി പ്രശ്‌നം രൂക്ഷമായതിനെത്തുടര്‍ന്ന് പുതിയതായി ഏര്‍പ്പെടുത്താനിരുന്ന എസ്എംഎസ് നിയമം വരുന്ന ഏഴു ദിവസത്തേക്ക് നിര്‍ത്തി വെക്കുന്നതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). നിയന്ത്രണം നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ഇന്ത്യന്‍ ബാങ്കുകളുടെ അസോസിയേഷന്‍, റിസര്‍വ് ബാങ്ക് എന്നിവ ട്രായിയുമായി ബന്ധപ്പെട്ടിരുന്നു. തുടക്കത്തില്‍, 2021 മാര്‍ച്ച് 7 നകം പുതിയ നിയമങ്ങള്‍ നടപ്പിലാക്കുന്നതിനായി എല്ലാ ടെലികോം ദാതാക്കള്‍ക്കും കമ്പനികള്‍ക്കും നിരന്തരമായ ഓര്‍മ്മപ്പെടുത്തലുകള്‍ നടത്തിയിരുന്നു. എന്തായാലും, റെഗുലേറ്ററി അതോറിറ്റി ഇപ്പോള്‍ പുതിയ നിയമങ്ങള്‍ ഏഴു ദിവസത്തേക്ക് വൈകിപ്പിച്ചു. പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിനായി രജിസ്‌ട്രേഷന്‍ പ്രക്രിയ വേഗത്തിലാക്കാന്‍ സ്ഥാപനങ്ങളോട് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് ആവശ്യപ്പെട്ടു.

പുതിയ എസ്എംഎസ് നിയമങ്ങള്‍ എന്തൊക്കെയാണ്?

സ്പാം സന്ദേശങ്ങളിലൂടെയുള്ള തട്ടിപ്പുകള്‍ ഒഴിവാക്കുകയെന്നതാണ് ഈ നിയമത്തിന്റെ മുഖ്യലക്ഷ്യം. പുതിയ എസ്എംഎസ് നിയമങ്ങള്‍ 2018 ല്‍ അവതരിപ്പിക്കുകയും 2021 മാര്‍ച്ച് 8 മുതല്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ നടപ്പാക്കുകയും ചെയ്തു. ടെലികോം കൊമേഴ്‌സ്യല്‍ കമ്മ്യൂണിക്കേഷന്‍ കസ്റ്റമര്‍ പ്രിഫറന്‍സ് റെഗുലേഷന്‍ (ടിസിസിപിആര്‍) നടപ്പാക്കാന്‍ ദില്ലി ഹൈക്കോടതി ഫെബ്രുവരിയില്‍ ട്രായ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എസ്എംഎസ് വഴി നടക്കുന്ന തട്ടിപ്പുകള്‍ തടയുന്നതിന് വാണിജ്യ ആശയവിനിമയം (യുസിസി) അല്ലെങ്കില്‍ സ്പാം കോളും സന്ദേശങ്ങളും തടസ്സപ്പെടുത്തുന്നതിനായിരുന്നു ഇത്. പുതിയ നിയമം അനുസരിച്ച്, എല്ലാ എസ്എംഎസ് സന്ദേശങ്ങളും ഉപയോക്താക്കളിലേക്ക് എത്തുന്നതിനുമുമ്പ് പരിശോധിക്കേണ്ടതുണ്ട്, കൂടാതെ എല്ലാ സന്ദേശങ്ങളും ട്രായ് ടിഎല്‍റ്റി പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഒടിപി പോലുള്ള ആശയവിനിമയ സന്ദേശങ്ങള്‍, പരിശോധന കോഡുകള്‍, ബിസിനസ് എസ്എംഎസ് എന്നിവ ഉള്‍പ്പെടെ എല്ലാ അറിയിപ്പുകളും ഇതില്‍ ഉള്‍പ്പെടുന്നു.

മാര്‍ച്ച് 8 ന് എന്താണ് തെറ്റ് സംഭവിച്ചത്?

തിങ്കളാഴ്ച നിയന്ത്രണം നടപ്പിലാക്കിയുകഴിഞ്ഞതോടെ, എസ്എംഎസുകളും ഒടിപിയു സൃഷ്ടിക്കുന്നതില്‍ വലിയ പരാജയമുണ്ടായി. ഇത് പൊതുജനങ്ങള്‍ക്ക് വലിയ അസൗകര്യമുണ്ടാക്കി. നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റുകള്‍, ആധാര്‍ ഇടപാടുകള്‍, റെയില്‍വേ ടിക്കറ്റ് ബുക്കിംഗ്, വാക്‌സിന്‍ രജിസ്‌ട്രേഷന്‍ എന്നിവ ഒടിപി പരാജയം കാരണം മുടങ്ങിയിരുന്നു. പ്രതിദിനം ശരാശരി ഒരു ബില്ല്യണ്‍ വാണിജ്യ എസ്എംഎസ് ഡെലിവറികളില്‍ 40 ശതമാനം ട്രാഫിക്കും തിങ്കളാഴ്ച വൈകുന്നേരം വരെ തടസ്സപ്പെട്ടതായി ഇടി പറയുന്നു. 'ഉള്ളടക്ക സ്‌ക്രബ്ബിംഗ് കാരണം 50 ശതമാനത്തോളം ട്രാഫിക് കുറയുന്നു. എച്ച്ഡിഎഫ്‌സി, എസ്ബിഐ എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ മുന്‍നിര ബാങ്കുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ അങ്ങേയറ്റം പ്രതിസന്ധിയിലായി,' ഒരു പ്രമുഖ ടെലിമാര്‍ക്കറ്റിംഗ് സ്ഥാപനത്തിലെ ഒരു ഉന്നത എക്‌സിക്യൂട്ടീവ് പറഞ്ഞു.

ടെലികോം ഓപ്പറേറ്റര്‍മാരെ കുറ്റപ്പെടുത്തുന്ന തരത്തിലാണ് വിവിധ ബാങ്കുകളുടെയും പേയ്‌മെന്റ് കമ്പനികളുടെയും ആരോപണമുയര്‍ന്നത്. എന്നാല്‍ പുതിയ നിയമങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടത് ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജര്‍ ടെക്‌നോളജി (ഡിഎല്‍ടി) കമ്പനികളാണെന്ന് അവര്‍ പറഞ്ഞു.

എന്താണ് ഡിഎല്‍ടി?

പങ്കെടുക്കുന്നവരുടെ ഒരു ശൃംഖല നടത്തിയ എല്ലാ ഇടപാടുകളുടെയും രേഖകള്‍ സൂക്ഷിക്കുന്ന ഒരു ബ്ലോക്ക്‌ചെയിന്‍ അധിഷ്ഠിത സാങ്കേതികവിദ്യയാണ് ഡിസ്ട്രിബ്യൂട്ട് ലെഡ്ജര്‍ ടെക്‌നോളജി (ഡിഎല്‍ടി). ടെലികോം ഓപ്പറേറ്റര്‍മാര്‍ മുമ്പ് ഡിഎല്‍ടി സംവിധാനം നടപ്പിലാക്കിയതായി ശ്രദ്ധിച്ചിരുന്നു. സുതാര്യത സൃഷ്ടിക്കുന്നതിനും എസ്എംഎസിലൂടെയുള്ള സ്പാമും തട്ടിപ്പുകളും കുറയ്ക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു.