20 April 2024 Saturday

രജനി ടീച്ചർക്ക് നന്നംമുക്ക് സിൽവർ സ്റ്റാറിന്റെ ക്ലബ്‌ പ്രവർത്തകർ ഉപഹാരം നൽകി ആദരിച്ചു

ckmnews


ചങ്ങരംകുളം:ലോക വനിതാ ദിനത്തോട് അനുബന്ധിച്ചു, കുഞ്ഞു മനസ്സുകളിൽ അക്ഷരത്തിന്റെ ആദ്യ വെളിച്ചം പകർന്നു നൽകുന്ന നേഴ്സറി ടീച്ചർ രജനി ടീച്ചർക്ക് നന്നംമുക്ക് സിൽവർ സ്റ്റാറിന്റെ ക്ലബ്‌ പ്രവർത്തകർ ഉപഹാരം നൽകി ആദരിച്ചു.ചടങ്ങിൽ "നന്നംമുക്ക് 8 ആം വാർഡ് മെമ്പർ റഈസ അനീസ്,10 ആം വാർഡ് മെമ്പർ റസീന റസാഖ്" എന്നിവർ ചേർന്ന്  ടീച്ചർക്ക്" മൊമെന്റോ കൈമാറി.ചടങ്ങിൽ ക്ലബ്ബിന്റെ "പ്രസിഡന്റ്‌ സിദ്ധീഖ്, സെക്രെട്ടറി ഷബീർ,ജിസിസി പ്രതിനിധി ഫസൽ, നൗഷാദ് ചെമ്പേത്, ഉബൈദ് സിറാജുദ്ധീൻ  എന്നിവർ നേതൃത്വം നൽകി.