24 April 2024 Wednesday

എടപ്പാള്‍ നരിപ്പറമ്പിൽ വയലിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി

ckmnews



എടപ്പാൾ: നരിപറമ്പിൽ

 വയലിന് തീ പിടിച്ചു.ദേശീയ പാതയോട് ചേർന്ന് ഈശ്വരമംഗലത്താണ് വയലിന് തീ പിടിച്ചത് തീ കൂടുതല്‍ ഭാഗങ്ങളിലേക്ക് പടര്‍ന്നതോടെ പ്രദേശവാസികളില്‍ പരിഭ്രാന്തി പരത്തി.നിരവധി തെങ്ങുകളും അഗ്നിക്കിരയായി.വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടുകൂടി ആയിരുന്നു സംഭവം.പൊന്നാനിയിൽ നിന്നുള്ള ഫയർഫോഴ്സ് എത്തി തീയണച്ചു.