20 April 2024 Saturday

ശബരിമലയില്‍ കൂടുതര്‍ ഭക്തര്‍ക്ക് പ്രവേശന അനുമതി നല്‍കണം:അയ്യപ്പ സേവാ സംഘം

ckmnews

ശബരിമലയില്‍ കൂടുതര്‍ ഭക്തര്‍ക്ക് പ്രവേശന അനുമതി നല്‍കണം:അയ്യപ്പ സേവാ സംഘം 


ചങ്ങരംകുളം:ശബരിമലയിൽ ഉത്സവത്തിന് മാർച്ച് പത്തൊമ്പതിന്ന് കൊടിയേറ്റ് നടക്കുന്നതു മുതൽ മാർച്ച് 28ന് 'പമ്പയിൽ ആറാട്ട് ദിനം വരെയുള്ള ദിവസങ്ങളിൽ കൂടുതൽ ഭക്തർക്ക് ശബരിമലയിൽ ദർശനാനുമതി നൽകണമെന്നും കൂടാതെ മാസം തോറും നട തുറക്കുന്ന സമയത്ത് കൂടുതൽ ഭക്തർക്ക് അനുമതി നൽകണമെന്നും അയ്യപ്പ സേവാ സംഘം മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി ശാസ്താ സ്കൂളിൽ ചേർന്ന യോഗത്തിൽ ആവശ്യപ്പെട്ടു.അയ്യപ്പ സേവാസംഘം ജില്ലാ പ്രസിഡൻ്റ് പി.ഗോപിനാഥൻ നായർ ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡൻറ് പി.ബാലൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ജോയൻ്റ് സെക്രട്ടറി കണ്ണൻ പന്താവൂർ സ്വാഗതം പറഞ്ഞു.ജില്ലാ സെക്രട്ടറി വി വി.മുരളീധരൻ ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ജില്ലാ ട്രഷറർ കെ.ഗോപാലകൃഷ്ണൻ നായർ നന്ദിയും പറഞ്ഞു. ജില്ലാ ജോയൻറ് സെക്രട്ടറി പ്രകാശൻ തവനൂർ, കേന്ദ്ര കമ്മറ്റി മെമ്പർ ടി. കൃഷ്ണൻ നായർ, സംസ്ഥാന കമ്മറ്റി മെമ്പർമാരായ ടി.ആനന്ദ് കുമാർ, രാധാകൃഷ്ണൻ  തുടങ്ങിയവർ സംസാരിച്ചു.