ഒറ്റയാൻ ശുചീകരണ പ്രവർത്തനങ്ങളുമായി വീണ്ടും രാജൻ കടവല്ലൂർ .
ഒറ്റയാൻ ശുചീകരണ പ്രവർത്തനങ്ങളുമായി വീണ്ടും രാജൻ കടവല്ലൂർ .
പെരുമ്പിലാവ്:ശുചീകരണ പ്രവർത്തന രംഗത്ത് വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്തി ശ്രദ്ധയാകർഷിച്ച രാജൻ കടവല്ലൂർ വീണ്ടും ഒറ്റയാൻ ശുചീകരണ പ്രവർത്തനങ്ങളുമായി രംഗത്ത്,
കടവല്ലൂർ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡായ വടക്കുമുറിയിലെ പ്രധാന റോഡും ചെറു റോഡുകളും കാടു പിടിച്ചു വഴി ജനങ്ങൾക്ക് നടക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് രാജൻ കടവല്ലൂർ ശുചീകരണ പ്രവർത്തനങ്ങളുമായി രംഗത്തിറങ്ങിയത്,
ഉസ്താദ് ഹമീദ് ഫൈസി വളാഞ്ചേരി ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു ,കടവല്ലൂർ ഗ്രാമ പഞ്ചായത്ത് അംഗം നസ്രത്ത് അബ്ദുൽഖാദർ, മാനംകണ്ടത്ത് മുഹമ്മദ് ഹാജി, കെ.കെ.സുലൈമാൻ ദാരിമി, അബ്ദുറഹ്മാൻ ഫൈസി, മുഹമ്മദ് ഫനീഫ, ഉണ്ണി മാത്തൂർ, യു.ഇബ്രാഹിംകുട്ടി, എ.അബ്ബാസ് തുടങ്ങിയവർ പങ്കെടുത്തു.ചാലിശ്ശേരി, കടവല്ലൂർ എന്നീ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് രണ്ടാം വാർഡ് വടക്കുമുറി, പൊന്തക്കാടുകൾ നിറഞ്ഞ വഴിയോരങ്ങളിൽ മാലിന്യം തള്ളുന്നതും പതിവായിരിക്കുകയാണ് എന്നും രാജൻ പറഞ്ഞു പറഞ്ഞു, തെങ്ങുകയറ്റ തൊഴിലാളിയായ കടവല്ലൂർ വടക്കുമുറി വെള്ളത്തിൽ രാജൻ
കടവല്ലൂർ മുതൽ കുന്നംകുളം വരെയുള്ള ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും മാലിന്യം നിറഞ്ഞ തൃശൂർ മലപ്പുറം ജില്ലാ അതിർത്തിയായ കടവല്ലൂർ പാടത്ത് റോഡിൻ്റെ ഇരുവശങ്ങളും രാജൻ ഒറ്റയ്ക്കു ശുചീകരിച്ചിരുന്നു.