19 April 2024 Friday

അപകട കെണിയൊരുക്കി സംസ്ഥാനപാതയിലെ കുഴികള്‍

ckmnews

അപകട കെണിയൊരുക്കി സംസ്ഥാനപാതയിലെ കുഴികള്‍


പെരുമ്പിലാവ്:പ്രകൃതി വാതക പൈപ്പുകള്‍ സ്ഥാപിക്കുന്നതിന് റോഡരികുകളിലെടുത്ത കുഴികള്‍ അപകടകെണികളാകുന്നു. ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാന പാതയിലെ പെരുമ്പിലാവ് അക്കിക്കാവിലെ രജിസ്ട്രാർ ഓഫീസിന് സമീപത്തെ കുഴിയാണ് ആണ്  അപകട ഭീഷണി ഉയർത്തുന്നത്,  കഴിയെടുത്ത ഭാഗത്ത് സാധാരണ രീതിയില്‍ മണ്ണിട്ടുപോകുകയാണ് ചെയ്യുന്നത്. ഈ ഭാഗം വീണ്ടും ടാര്‍ ചെയ്ത് പഴയ രീതിയിലേക്ക് ആക്കാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നു. 

സുരക്ഷാ ബോർഡുകൾ സ്ഥാപിക്കാത്തത് വൻ അപകട ഭീഷണി ഉയർത്തുന്നു, രാത്രികാലങ്ങളിൽ  റോഡരികിലെ കുഴികൾ ശ്രദ്ധയിൽ പെടാത്തതും അപകടങ്ങൾക്ക് വഴിയൊരുക്കുന്നു,

 ആധുനിക യന്ത്ര വ്തകരണത്തിലൂടെയാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.വാഹനതിരക്കുളള മേഖലകളില്‍ പ്രവർത്തനങ്ങൾ വലിയി ഗതാഗത തടസവും സൃഷ്ടിക്കുന്നുണ്ട്.