25 April 2024 Thursday

ലോകവനിതാദിനത്തിന്റെ ഭാഗമായി വ്യാപാരികളായ വനിതകൾക്കു വനിതകൾ ഇന്ന് " എന്ന വിഷയത്തില്‍ ബോധവത്കരണവും മോട്ടിവേഷൻ ക്ലാസും നടന്നു .

ckmnews

ലോകവനിതാദിനത്തിന്റെ ഭാഗമായി വ്യാപാരികളായ വനിതകൾക്കു വനിതകൾ ഇന്ന് " എന്ന വിഷയത്തില്‍ ബോധവത്കരണവും മോട്ടിവേഷൻ ക്ലാസും നടന്നു .


ചങ്ങരംകുളം:വ്യാപാരി വ്യവസായി ഏകോപനസമിതി 

വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ ലോകവനിതാദിനത്തിന്റെ ഭാഗമായി വ്യാപാരികളായ വനിതകൾക്ക്

" വനിതകൾ ഇന്ന് " എന്ന വിഷയത്തെ ആസ്പദമാക്കി ബോധവത്കരണവും മോട്ടിവേഷൻ ക്ലാസും നടന്നു .15 വര്‍ഷത്തോളമായി ജോലി ചെയ്യുന്ന ചങ്ങരംകുളത്തെ കടകളിലെ വനിതാ സ്റ്റാഫുകളെ ചടങ്ങിൽ ആദരിച്ചു . വനിതാ വിംഗ് സെക്രട്ടറി ഗീതു മോഹൻ സ്വാഗതം പറഞ പരിപാടിയിൽ വനിത വിംഗ് പ്രസിഡന്റ് ഷഹന ഐറിസ് അധ്യക്ഷത വഹിച്ചു.ചടങ്ങ് വ്യാപാരി  വ്യവസായി ഏകോപന സമിതി 

യൂണിറ്റ് പ്രസിഡന്റ് പി.പി. ഖാലിദ് ഉത്ഘാടനം ചെയ്തു .സെക്രട്ടറി  മൊയ്‌തുണ്ണി,യൂത്ത് വിങ് പ്രസിഡന്റ്‌   നൗഷാദ് വികെഎം

മോട്ടിവേറ്റർ അഷ്‌റഫ്‌ ,റാഫിത യൂണിറ്റ് ഭാരവാഹികളായ സലിം ,സുനിൽ ചിന്നൻ ,ഇബ്രാഹിം കുട്ടി ,അരുൺ ,കൃഷ്ണൻ നായർ സാലിഹ്,രാജൻ എന്നിവർ സംസാരിച്ചു .തുടർന്ന് വനിതാ പ്രവർത്തകരുടെ  കലാപരിപാടികളും നടന്നു .ട്രെഷറർ റെജീന മൈലാഞ്ചി നന്ദി പറഞ്ഞു