24 April 2024 Wednesday

അന്താരാഷ്ട്ര വനിതാ ദിനാഘോഷവാരാചരണം ഗൗരി ടീച്ചർക്ക് ആദരം

ckmnews


പൊന്നാനി:വൈസ്മെനറ്റ്സ് ക്ലബ് ഇന്റർനാഷനലിന്റെ നേതൃത്വത്തിൽഅന്താരാഷ്ട്ര വനിതാദിനാഘോഷ വാരാചരണത്തിന്. തുടക്കമായി വാരാചരണത്തിന്റെ ഉദ്ഘാടനം  ഭാരത് സ്കൗട്ട് ആൻഡ്  ഗൈഡ്സ്  ജില്ലാ ഓർഗനൈസിംഗ് കമ്മീഷണർ ഷൈബി ജെ പാലക്കൽ നിർവഹിച്ചു.  ക്ലബ് പ്രസിഡന്റ് സരിത അനിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പൊന്നാനിയുടെ ഗുരുനാഥ ഗൗരി ടീച്ചറെ ആദരിച്ചു ഉപഹാരം നൽകി. മുൻ മുൻസിപ്പൽ ചെയർമാൻ വി പി ഹുസൈൻ കോയ തങ്ങൾ, വൈസ്മെൻ ദേശീയസമിതി  മെമ്പർ മുഹമ്മദ് പൊന്നാനി, വൈസ്മെൻ പ്രസിഡണ്ട് സക്കീർ ഒതളൂർ, വൈസ് ലിംഗ്സ് പ്രസിഡണ്ട് ഐസൽ അബ്ദുല്ല,  മുൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ: ജിസൻ പി ജോസ്, ട്രഷർ കബീർ എടക്കയിൽ, പി നാരായണൻ, ലൗവ്‌ലി അബ്ദുള്ളക്കുട്ടി എന്നിവർ പ്രസംഗിച്ചു.