20 April 2024 Saturday

ഉദ്യോഗസ്ഥർ വേഷം മാറിഎത്തി നിയമലംഘനം നടത്തിയ നിരവധി സ്വകാര്യ ബസുകൾ കുടുങ്ങി

ckmnews

ഉദ്യോഗസ്ഥർ വേഷം മാറിഎത്തി


 നിയമലംഘനം നടത്തിയ നിരവധി സ്വകാര്യ ബസുകൾ കുടുങ്ങി 


അമിത ചാർജ് വാങ്ങുന്നതായും ടിക്കറ്റ് നൽകുന്നില്ല എന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയ്ക്കൽ ആസ്ഥാനമായുള്ള മോട്ടോർ വാഹന വകുപ്പിൻ്റെ എൻഫോഴ്സ്മെൻറ് വിഭാഗം സ്വകാര്യ ബസുകളിൽ പ്രത്യേക പരിശോധന നടത്തി.വളാഞ്ചേരി- പട്ടാമ്പി റൂട്ടിൽ ഓടുന്ന പതിനഞ്ചോളം ബസുകളിൽ നടത്തിയ പരിശോധനയിൽ ടിക്കറ്റ് നൽകാത്തതും കണ്ടക്ടർ ലൈസൻസ് ഇല്ലാത്തതുമായ ആറ് ബസുകൾക്കെതിരെ കേസെടുത്തു. മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ രാംജി കെ.കരൻ, അസി. മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ മനോഹരൻ, ഹരിലാൽ, സലീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.