29 March 2024 Friday

താൻ പിണറായിക്ക്​ എതിരല്ല; ട്വൻറി20 കേരളം ഭരിക്കും -ശ്രീനിവാസൻ

ckmnews

താൻ പിണറായിക്ക്​ എതിരല്ല; ട്വൻറി20 കേരളം ഭരിക്കും -ശ്രീനിവാസൻ


കൊച്ചി: കഷ്​ടപ്പെടുന്നവർക്ക്​ എന്തെങ്കിലും നന്മ ചെയ്യാൻ കഷ്​ടപ്പെടുന്ന പ്രസ്ഥാനമാണ്​ ട്വൻറി20 എന്നും ഇത്​ കേരളം ഭരിക്കുന്നകാലം വരുമെന്നും നടൻ ശ്രീനിവാസൻ. സമ്പത്തില്ലാത്തവ​െൻറ കൈയിൽ അധികാരവും സമ്പത്തും ഒരുമിച്ച്​ വരു​േമ്പാൾ വഴിതെറ്റുകയാണ്​. നിലവിലെ രാഷ്​ട്രീയത്തിൽ ഒരു പ്രതീക്ഷയുമില്ല.

അരവിന്ദ്​ കെജ്​രിവാൾ ഡൽഹിയിൽ നടത്തിയതുപോലുള്ള പരീക്ഷണമാണ്​ ഇവിടെയും നടത്തുന്നത്​. 15 വർഷംമുമ്പ്​ പിണറായി വിജയ​െൻറ ഉപദേശപ്രകാരമാണ്​ നടുവേദനക്ക്​്​ ചികിത്സിക്കാൻ​ കിഴക്കമ്പലത്ത്​ സാബു ജേക്കബി​െൻറ പിതാവ്​ എം.സി. ജേക്കബ്​ വൈദ്യനെ കാണുന്നത്​. ഇന്ന്​ ട്വൻറി20യിൽ ചേരുന്നത്​ പിണറായിക്ക്​ എതിരായതുകൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പിൽ ട്വൻറി20 ആദ്യഘട്ട സ്ഥാനാർഥികളെ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. കുന്നത്തുനാട്​ -ഡോ. സുജിത്ത്​ പി. സുരേന്ദ്രൻ, പെരുമ്പാവൂർ -ചിത്ര സുകുമാരൻ, കോതമംഗലം -ഡോ. ജോസ്​ ജോസഫ്​, മൂവാറ്റുപുഴ -സി.എൻ. പ്രകാശ്​, വൈപ്പിൻ -ഡോ. ജോബ്​ ചക്കാലക്കൽ എന്നിവരാണ്​ സ്ഥാനാർഥികൾ.

എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളിൽ മറ്റിടങ്ങളിലും മികച്ച സ്ഥാനാർഥികളെ വരുംദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന്​​ ട്വൻറി20 പാർട്ടി പ്രസിഡൻറ്​ സാബു ജേക്കബ്​ വാർത്തസമ്മേളനത്തിൽ അറിയിച്ചു. യു.ഡി.എഫിൽ കേരള കോൺഗ്രസ്​ ജോസഫ്​ വിഭാഗം മത്സരിക്കുന്ന കോതമംഗലത്ത്​ ട്വൻറി20 സ്ഥാനാർഥിയായത്​ പി.ജെ. ജോസഫി​െൻറ മകളുടെ ഭർത്താവ്​ ഡോ. ജോസ്​ ജോസഫാണ്​. കളമശ്ശേരി ഗവ. മെഡിക്കൽ കോളജിൽ അസോസിയറ്റ്​ പ്രഫസറാണിദ്ദേഹം​. പ്രഫഷനൽ, വിദ്യാഭ്യാസ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരാണ്​ മറ്റ്​ സ്ഥാനാർഥികളും.

പാർട്ടി ഉപദേശക ബോർഡ്​ ചെയർമാൻ കൊച്ചൗസേഫ്​​ ചിറ്റിലപ്പിള്ളിയാണ്​ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്​. നടൻ ശ്രീനിവാസൻ, സംവിധായകൻ സിദ്ദീഖ്​, സാമൂഹിക പ്രവർത്തക ലക്ഷ്​മി മേനോൻ, ഡോ. വിജയൻ നങ്ങേലിൽ, ഡോ. ഷാജൻ കുര്യാക്കോസ്​, അനിത ഇന്ദിര ബായി എന്നിവരാണ്​ ബോർഡ്​ അംഗങ്ങൾ.

കേരളത്തെ രക്ഷിക്കാൻ ട്വൻറി20 മുന്നോട്ടുവെച്ച മാർഗം മാത്രമേയുള്ളൂവെന്ന്​ കൊച്ചൗസേഫ്​​ ചിറ്റിലപ്പിള്ളി പറഞ്ഞു. ഇതിൽ അംഗമായതി​െൻറ പേരിൽ ചളിവാരിയെറിഞ്ഞാൽ കൊള്ളാൻ തയാറാണ്​. എന്നാൽ, മത്സരിക്കാനില്ല. കോർപറേറ്റുകൾക്ക്​ പണം നൽകി അധികാരം പിടിക്കാൻ കഴിയില്ലെന്നും ഇട​ത്തോട്ടും വലത്തോട്ടുമില്ല, മുന്നോട്ട്​ എന്ന മുദ്രാവാക്യമാണ്​ ട്വൻറി20യിലേക്ക്​ തന്നെ ആകർഷിച്ചതെന്നും അദ്ദേഹം പറഞ്ഞു