20 April 2024 Saturday

1280 DAY'S IN 128 DAY'S എന്ന ക്യാമ്പയിനു സമാപനമായി

ckmnews

1280 DAY'S IN 128 DAY'S എന്ന ക്യാമ്പയിനു സമാപനമായി


പെരിന്തൽമണ്ണ:നവംബർ 1 കേരളപിറവി ദിനം മുതൽ മാർച്ച്‌ 8 അന്താരാഷ്ട്ര വനിതാ ദിനം വരെ 128 ദിവസം നീണ്ടുനിന്ന ക്യാമ്പയിനിൽ (1280 DONOR'S IN 128 DAY'S ) 1345 പേർ രക്തദാനം ചെയ്തു.ക്യാമ്പയിൻ സമാപനം 

കൊച്ചു എസ് മണി 

(lMA President,മുൻ IMA Womens wing Chair person) awairnas നൽകികൊണ്ട് നിർവഹിച്ചു.ക്യാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച് മാർച്ച്‌ 8 അന്താരാഷ്ട്ര വനിതാ ദിനത്തിൽ BDK പെരിന്തൽമണ്ണ താലൂക്ക് വിമൻസ് വിങ്ങും നസ്രാ കോളേജ്,മജ്‌ലിസ് പോളിടെക്‌നിക്‌,മജ്‌ലിസ് ആർട്സ് കോളേജ്,

കൂടെ പെരിന്തൽമണ്ണ യൂണിറ്റ്,പെരിന്തൽമണ്ണ ബ്ലോക്ക്‌ കുടുംബശ്രീ യൂണിറ്റ് എന്നിവരുമായി സംയുക്തമായി 

 MES മെഡിക്കൽ കോളേജ്,അല്ഷിഫ ഹോസ്പിറ്റൽ ബ്ലഡ്‌ ബാങ്കുകളുടെ സഹകരണത്തോടെ നടത്തിയ ഇൻ ഹൗസ് രക്ത ദാനക്യാമ്പിൽ 65 പേര് റെജിസ്റ്റർ ചെയ്യുകയും 39 പേര് രക്തം ജീവദാനമായ് നൽകി.  

പെരിന്തൽമണ്ണ വിമൻസ് വിങ് മെമ്പർമ്മാരായ സിൽവി, വിനീത, വിനയ, അഖില, ദീപ, ഷീബ, ഷബീഹ, പ്രവീണ, പുഷ്പലത, ശ്രീലേഖ BDK പെരിന്തൽമണ്ണ താലൂക്ക് കോർഡിനേറ്റർമ്മാരായ ഷബീർ മാസ്റ്റർ, സുഹൈൽ,ബിപിൻ, വാസുദേവൻ,ഗിരീഷ്, ജയകൃഷ്ണൻ, അനുരാഗ്, ഷിഹാബ് വിശ്വൻ,കുടുംബശ്രീ കോഡിനേറ്റർ അഭിജിത്ത്  എന്നിവരുടെ സാന്നിധ്യം ക്യാമ്പിന് ഉണർവേകി.