25 April 2024 Thursday

കേരള സ്റ്റേറ്റ് സര്‍വ്വീസ് പെൻഷനേഴ്സ് യൂണിയൻ നന്നംമുക്ക് പഞ്ചായത്ത് സമ്മേളനം നടത്തി

ckmnews

കേരള സ്റ്റേറ്റ് സര്‍വ്വീസ് പെൻഷനേഴ്സ് യൂണിയൻ നന്നംമുക്ക് പഞ്ചായത്ത് സമ്മേളനം നടത്തി


ചങ്ങരംകുളം:കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ നന്നംമുക്കു പഞ്ചായത്ത് സമ്മേളനം നടന്നു. ജില്ലാ കമ്മറ്റിയംഗംവി.രാമകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിറ്റ് പ്രസിഡൻ്റ് പി.ഭാസ്ക്കരൻ നമ്പ്യാർ അധ്യക്ഷനായി. ജില്ലാ കമ്മറ്റിയംഗം കെ.കെ.ലക്ഷ്മണൻ, ബ്ലോക്ക് സെക്രട്ടറി പി.എം.കെ.ഉണ്ണി, പി.എൻ .കൃഷ്ണമൂർത്തി റിപ്പോർട്ട് അവതരിപ്പിച്ചു. കെ.വി.കൃഷ്ണകുമാർ വരവുചെലവു കണക്കവതരിപ്പിച്ചു.മുതിർന്ന പെൻഷൻകാരെ ആദരിക്കുകയും പുതിയ മെമ്പർ മാരെ സ്വീകരിക്കുകയും ചെയ്തു.കെ.രാധാഭായ് സ്വാഗതവും കെ ചന്ദ്രൻ നന്ദിയും പറഞ്ഞു.

     ഭാരവാഹികളായി പി.ഭാസ്ക്കരൻ നമ്പ്യാർ (പ്രസിഡൻ്റ്) പി.എൻ.കൃഷ്ണമൂത്തി (സെക്രട്ടറി) കെ.വി.കൃഷ്ണൻ നായർ (ട്രഷറർ)