19 April 2024 Friday

എടപ്പാളില്‍ കെട്ടിടത്തിന് പുറകില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി ഇതരസംസ്ഥാന തൊഴിലാളിയാണെന്ന് സംശയം

ckmnews

എടപ്പാളില്‍ കെട്ടിടത്തിന് പുറകില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി


ഇതരസംസ്ഥാന തൊഴിലാളിയാണെന്ന് സംശയം


എടപ്പാളില്‍ കെട്ടിടത്തിന് പുറകില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.എടപ്പാള്‍ പട്ടാമ്പി റോഡില്‍ ഡോക്ടേഴ്സ് കോളനിയിലേക്ക് പോകുന്ന വഴിയില്‍ കെട്ടിടങ്ങള്‍ക്കിടയിലെ ഇടുങ്ങിയ സ്ഥലത്ത്

ടയര്‍ റീസോളിങ് സ്ഥാപനത്തിന്റെ ഗ്രില്ലില്‍ ആണ് കേബിള്‍ ഉപയോഗിച്ച് യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ഏകദേശം 30 വയസ്സ് തോന്നിക്കുന്ന യുവാവ് നോര്‍ത്ത് ഇന്ത്യന്‍ സ്വദേശിയാണെന്നാണ് നിഗമനം.ഇന്ന് കാലത്ത് 9 മണിയോടെയാണ് സ്ഥാപനം തുറക്കാനെത്തിയവര്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സിഐ സജീവിന്റെ നേതൃത്വത്തില്‍ ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി അന്യേഷണം നടത്തി.ചങ്ങരംകുളം എസ്ഐ വിജിത്തിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം  മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി