19 April 2024 Friday

അതിജീവന നിരാഹാര സത്യാഗ്രഹത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നില്‍പ് സമരം നടത്തി

ckmnews

അതിജീവന നിരാഹാര സത്യാഗ്രഹത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നില്‍പ് സമരം നടത്തി


പൊന്നാനി:കൊറോണയുടെ ദുരിതം മൂലം പ്രവാസികൾ അനുഭവിക്കുന്ന യാഥനകൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ടും,പ്രവാസികളുടെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ടും   ഡി.സി.സി പ്രസിഡണ്ടുന്മാരായ അഡ്വ:വി.വി.പ്രകാശും, അഡ്വ: ടി.സിദ്ധീക്കും കരിപ്പൂർ എയർപോർട്ടിന് മുന്നിൽ നടത്തുന്ന  അതിജീവന നിരാഹാര സത്യാഗ്രഹത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച പൊന്നാനിയിൽ വിവിധ കേന്ദ്രങ്ങളിൽ നിൽപ്പ് സമരം നടത്തി.

മണ്ഡലം തല ഉദ്ഘാടനം ഡി.സി.സി ജന:സെക്രട്ടറി ടി.കെ.അഷറഫ് കിണർ സ്റ്റോപ്പിൽ നടത്തി. മണ്ഡലം പ്രസിഡണ്ട് എം.അബ്ദുൾ ലത്തീഫ് അദ്ധ്യക്ഷതവഹിച്ചു.