29 March 2024 Friday

രണ്ട് മാസത്തെ ഓണറേറിയം പ്രദേശത്തെ ക്ളബ്ബിന് സമ്മാനിച്ച് പഞ്ചായത്ത് അംഗം മുസ്തഫ

ckmnews

രണ്ട് മാസത്തെ ഓണറേറിയം പ്രദേശത്തെ ക്ളബ്ബിന് സമ്മാനിച്ച് പഞ്ചായത്ത് അംഗം മുസ്തഫ


ചങ്ങരംകുളം:രണ്ട് മാസത്തെ ഓണറേറിയം പ്രദേശത്തെ ക്ളബ്ബിന് സമ്മാനിച്ച് ജനപ്രതിനിധികള്‍ക്ക് മാതൃകയാവുകയാണ് പഞ്ചായത്ത് അംഗം മുസ്തഫ ചാലുപറമ്പില്‍.നന്നംമുക്ക് പഞ്ചായത്തിലെ മാട്ടം പ്രദേശം ഉള്‍പ്പെടുന്ന വാര്‍ഡ് 5ല്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച ചാലുപറമ്പില്‍ മുസ്ഥഫയാണ് തനിക്ക് ലഭിച്ച രണ്ട് മാസത്തെ ഓണറേറിയം പ്രദേശത്ത് സാമൂഹ്യ സേവനരംഗത്തും കലാകായിക രംഗത്തും മികച്ച പ്രവര്‍ത്തനങ്ങള്‍  നടത്തുന്ന മാട്ടം റെയിന്‍ബോ ക്ളബ്ബ് ഭാരവാഹികള്‍ക്ക് സമ്മാനിച്ചത്.ക്ളബ്ബ് ഭാരവാഹികളായ മുജീബ്,മന്‍സൂര്‍,അന്‍സില്‍,നിഷാര്‍,എന്നിവര്‍ ചേര്‍ന്ന് തുക ഏറ്റ് വാങ്ങി